കലാമൂല്യമുള്ള മറ്റൊരു ചിത്രത്തെക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ച് ആഷിക് അബു ; 'മണ്‍റോതുരുത്ത്' സെപ്റ്റംബര്‍ 30-ന് തീയറ്ററുകളില്‍

മികച്ച മലയാള ചിത്രത്തിനുള്ള ജോണ്‍ എബ്രഹാം പുരസ്ക്കാരം, നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കിയിരുന്നു

കലാമൂല്യമുള്ള മറ്റൊരു ചിത്രത്തെക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ച് ആഷിക് അബു ;

'ഒഴിവുദിവസത്തെ കളിക്കു ശേഷം കലാമൂല്യമുള്ള മറ്റൊരു ചിത്രത്തെ പ്രേക്ഷകരിലേക്കെത്തിച്ച് ആഷിക് അബു. കഴിഞ്ഞ വര്‍ഷം വിവിധ ചലച്ചിത്ര മേഖലകളില്‍ ശ്രദ്ധ നേടിയ സമാന്തര സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന 'മണ്‍റോതുരുത്ത്' എന്ന ചിത്രമാണ് അദ്ദേഹം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പിഎസ് മനു.ജേസണ്‍ ചാക്കോ, അഭിജാ ശിവകല, അലന്‍സിയര്‍ ലേ ലോപ്പസ്, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മികച്ച മലയാള ചിത്രത്തിനുള്ള ജോണ്‍ എബ്രഹാം പുരസ്ക്കാരം, നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കിയിരുന്നു. മുംബൈ ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സെപ്തംബര്‍ 30-ന് ചിത്രം തിയറ്ററുകളിലെത്തുന്നു.