ജനങ്ങളെ നയിക്കാന്‍ ശ്രീനിയേട്ടന്‍ മുന്നില്‍ കാണുന്നതാരെ; ശ്രീനിവാസനോട് ആഷിക് അബുവിന്റെ ചോദ്യം

കൊലപാതക രാഷ്ട്രീയത്തിനെതിരെയും, അഴിമതി, സ്വജനപക്ഷപാതം, അനീതി എന്നിവക്കെതിരെയും അഭിപ്രായപ്രകടനം നടത്തുന്നതിനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുതന്നെ ശ്രീനിവാസന്റെ അരാഷ്ട്രീയ വാദത്തെ നിരാശയോടെയാണ് കാണുന്നതെന്നും ആഷിക് അബു വ്യക്തമാക്കുന്നു.

ജനങ്ങളെ നയിക്കാന്‍ ശ്രീനിയേട്ടന്‍ മുന്നില്‍ കാണുന്നതാരെ; ശ്രീനിവാസനോട് ആഷിക് അബുവിന്റെ ചോദ്യം

നടന്‍ ശ്രീനിവാസനെതിരെ ആഷിക് അബു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനം വെറും പട്ടിയാണെന്നും ശേഷം അവന്റെ അഭിപ്രായത്തിന് വിലയില്ലെന്നും അഴിമതിയുടെ സുഖലോലുപതയില്‍ ജീവിക്കുന്നവരാണ് എല്ലാ രാഷ്ട്രീയക്കാരുമെന്ന നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെയാണ് ആഷിക് അബു രംഗത്തെത്തിയത്.

എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരേയും ബഫൂണുകളാക്കി പകരം ആരെയാണ് ശ്രീനിയേട്ടന്‍ ജനങ്ങളെ നയിക്കാന്‍ മുന്നില്‍ കാണുന്നതെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഷിക്അബു ചോദിച്ചിരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെയും, അഴിമതി, സ്വജനപക്ഷപാതം, അനീതി എന്നിവക്കെതിരെയും അഭിപ്രായപ്രകടനം നടത്തുന്നതിനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുതന്നെ ശ്രീനിവാസന്റെ അരാഷ്ട്രീയ വാദത്തെ നിരാശയോടെയാണ് കാണുന്നതെന്നും ആഷിക് ബഅു വ്യക്തമാക്കുന്നു.


കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങളുടെ അഭിപ്രായത്തിന് വിലയില്ലെന്ന പരാമര്‍ശം ശ്രീനിവാസന്‍ നടത്തിയത്. ഒരിക്കല്‍ തെരഞ്ഞെടുത്തയാളെ തിരിച്ചുവിളിക്കാന്‍ വല്ല സംവിധാനവും ഉണ്ടോ എന്നും ശ്രീനിവാസന്‍ ചോദിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍ അഴിമതി നടത്തുന്നു മറ്റ് പലതും ചെയ്യുന്നു. അവര്‍ക്ക് എന്തും ചെയ്യാം. പിന്നീട് അടുത്ത തെരഞ്ഞെടുപ്പില്‍ ഇതേ ആളുകള്‍ പുഞ്ചിരിയോടെ വീണ്ടും ജനങ്ങള്‍ക്ക് മുന്നിലെത്തും. അതുവരെ മോഷണം തന്നെയാണ് ഇവരുടെ പ്രധാന പണി. തെറിവിളിയും വെല്ലുവിളിയുമാണ് ഇന്നത്തെ രാഷ്ട്രീയക്കാരുടെ ശീലം. ജനാധിപത്യം തെരഞ്ഞെടുക്കപ്പെട്ടവരുടെ സേച്ഛ്വാധിപത്യമായി മാറിയിരിക്കുന്നു- ശ്രീനിവാസന്‍ പറഞ്ഞു.

സമൂഹത്തില്‍ കൊള്ളാവുന്നവനെ ഒരു പാര്‍ട്ടിക്കും വേണ്ട. ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടാന്‍ ഞാന്‍ മരിച്ചേക്കാം എന്ന് ചിന്തിക്കുന്നത് പോലെയുള്ള മണ്ടത്തരം വേറെയില്ലെന്നും ഞാന്‍ ഇല്ലാത്ത രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഞാന്‍ എന്ത് ചെയ്യാനാണന്നാണ് ഇവരുടെ ചിന്തയെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

Read More >>