എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണമല്ലേയെന്ന ചോദ്യവുമായി ആഷിക് അബു

എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢി കവി എന്ന ചോദ്യവുമായാണ് കവിതയ്‌ക്കെതിരെ ആഷിക് അബു രംഗത്തെത്തിയത്.

എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണമല്ലേയെന്ന ചോദ്യവുമായി ആഷിക് അബു

'സഖാവ്' കവിതയുടെ രചയിതാരവ് സാം മാത്യുവിന്റെ പുതിയ കവിതയ്‌ക്കെതിരെ സംവിധായകന്‍ ആഷിക് അബു. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി പീഡകനെ പ്രണയിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതാണ് കവിതയുടെ ഉള്ളടക്കം. പടര്‍പ്പ് എന്ന പേരിലാണ് കവിത.

എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢി കവി എന്ന ചോദ്യവുമായാണ് കവിതയ്‌ക്കെതിരെ ആഷിക് അബു രംഗത്തെത്തിയത്. കൈരളി ടിവിയെയും ജോണ്‍ബ്രിട്ടാസിനെയും ആഷക് അബു വിമര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനസികരോഗികളുടെ ആത്മാവിഷ്‌ക്കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നുവെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് പുതിയ കവിതയുമായി സാംമാത്യു രംഗപ്രവേശം ചെയ്തത്. സാം മാത്യുവിനെ കൂടാതെ 'സഖാവ്' കവിതയുടെ രചയിതാവെന്ന് അവകാശവാദമുന്നയിച്ച പ്രതീക്ഷ ശിവദാസ്, കവിത നവമാധ്യമങ്ങളില്‍ ആലപിച്ച ആര്യ ദയാല്‍ എന്നിവരെ ഒരുമിച്ചിരുത്തിയായിരുന്നു ജോണ്‍ബ്രിട്ടാസ് ജെബി ജംഗ്ഷന്‍ അവതരിപ്പിച്ചത്. കവിതയ്ക്കും ജെബി ജംഗ്ഷനുമെതിരെ സോഷ്യല്‍മീഡിയകളില്‍ വന്‍ വിമര്‍ശനമാണുയരുന്നത്.