നാലുഡാമുകള്‍ തുറന്നു വിട്ടിട്ടും പമ്പയില്‍ ജലമില്ല; ആറന്മുള ഉതൃട്ടാതി മത്സര വള്ളംകളി ഉപേക്ഷിക്കും; പ്രതിക്കൂട്ടിലാകുന്നത് മന്ത്രി മാത്യു ടി തോമസ്

മത്സരവള്ളംകളി നടന്നില്ലെങ്കി പ്രതിക്കൂട്ടിലാകുക ഇന്നാട്ടുകാരന്‍ കൂടിയായ ജലവിഭവ മന്ത്രി മാത്യു ടി തോമസാണ്. റാന്നി അവിട്ടം, അയിരൂര്‍ മാനവമൈത്രി, ആറന്മുള ഉത്രട്ടാതി എന്നീ വള്ളംകളികള്‍ക്കായി കഴിഞ്ഞ 15 ന് ആനത്തോട്, മൂഴിയാര്‍, അള്ളുങ്ക, മണിയാര്‍ ഡാമുകള്‍ തുറന്നുവിട്ട് പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കാനായിരുന്നു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ തീരുമാന പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായില്ല എന്നുള്ളതാണ് വാസ്തവം.

നാലുഡാമുകള്‍ തുറന്നു വിട്ടിട്ടും പമ്പയില്‍ ജലമില്ല; ആറന്മുള ഉതൃട്ടാതി മത്സര വള്ളംകളി ഉപേക്ഷിക്കും; പ്രതിക്കൂട്ടിലാകുന്നത് മന്ത്രി മാത്യു ടി തോമസ്

എം നിശാന്ത്


ഇന്ന് നടക്കേണ്ട ആറന്മുള ഉതൃട്ടാതി ജലോത്മസവത്തിലെ മത്സര വള്ളംകളി നടക്കില്ലെന്ന് സൂചന. നാലു ഡാമുകള്‍ തുറന്നു വിട്ടിട്ടും പമ്പാ നദിയി ജലനിരപ്പ് ഉയരാത്തതിനെ തുടര്‍ന്നാണ് മത്സരവള്ളംകളി അനിശ്ചിതത്വത്തിയലായത്. ഉച്ച കഴിഞ്ഞ് 2.30 നുള്ളില്‍ പമ്പയില്‍ അഞ്ചടി കൂടി ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ മത്സര വള്ളംകളി ഒഴിവാക്കി ജലഘോഷയാത്ര മാത്രം നടത്തുവാനാണ് തീരുമാനം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പള്ളിയോടസേവാസംഘം അടിയന്തിര യോഗം ചേരുകയാണ്.

മത്സരവള്ളംകളി നടന്നില്ലെങ്കി പ്രതിക്കൂട്ടിലാകുക ഇന്നാട്ടുകാരന്‍ കൂടിയായ ജലവിഭവ മന്ത്രി മാത്യു ടി തോമസാണ്. റാന്നി അവിട്ടം, അയിരൂര്‍ മാനവമൈത്രി, ആറന്മുള ഉതൃട്ടാതി എന്നീ വള്ളംകളികള്‍ക്കായി കഴിഞ്ഞ 15 ന് ആനത്തോട്, മൂഴിയാര്‍, അള്ളുങ്ക, മണിയാര്‍ ഡാമുകള്‍ തുറന്നുവിട്ട് പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കാനായിരുന്നു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ തീരുമാന പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായില്ല എന്നുള്ളതാണ് വാസ്തവം.

ഡാമുകള്‍ തുറക്കാതെ റാന്നി അവിട്ടം ജലോത്സവം വളരെ ബുദ്ധിമുട്ടിയാണ് നടത്തിയത്. അയിരൂര്‍ മാനവമൈത്രി ജലമേള ഇന്നലെ നടന്നിരുന്നില്ല. പള്ളിയോടങ്ങള്‍ കൂട്ടത്തോടെ നദിയി ഇറക്കാന്‍ കഴിയാതെ വന്നതോടെ നറുക്കിട്ട് വിജയികളെ തീരുമാനിക്കുകയായിരുന്നു. ഒരോ ചുണ്ടന്‍വള്ളം വീതമാണ് നദീമധ്യത്തില്‍ കളിച്ചത്. ഇതോടെ പമ്പയാറില്‍ ഇന്നു നടക്കേണ്ടുന്ന ഉതൃട്ടാതി വള്ളംകളി മുടങ്ങുമെന്ന് ഏറെക്കുറേ ഉപ്പാകുകയും ചെയ്തു.

തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ ആനത്തോട്, മൂഴിയാര്‍, അള്ളുങ്ക, മണിയാര്‍ ഡാമുകള്‍ തുറന്നുവിട്ടുവെങ്കിലും പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ജലനിരപ്പുയരാതെ പള്ളിയോടങ്ങള്‍ നദിയിലിറക്കിയാല്‍ അപകടം സംഭവിക്കുമെന്നതിനാല്‍ മത്സരവള്ളംകളി ഉപേക്ഷിക്കാനാണ് സാധ്യതയെന്നാണ് പള്ളിയോട സേവാ സംഘം നല്‍കുന്ന സൂചന.

യോഗത്തില്‍ വകുപ്പുമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് തീരുമാനമെടുത്തതെങ്കിലും ഡാം തുറക്കാതെ വന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രമന്ത്രി അനന്ത്കുമാറാണ് ആറന്മുള ജലമേളയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി കൂടി പങ്കെടുക്കുന്ന പരിപാടയില്‍ മത്സരവള്ളംകളി നടത്താനാകാതെ വന്നാല്‍ വന്‍ പ്രതിഷേധമുയരുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.

Read More >>