ആപ്പിള്‍ ഐ ഫോണ്‍ 6എസിന്റെ വിലകുറച്ചു

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 7 ഇന്ത്യയില്‍ പുറത്തിറക്കാനിരിക്കെയാണ് മറ്റ് മോഡലുകളുടെ വില കുറച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ആപ്പിള്‍ ഐ ഫോണ്‍ 6എസിന്റെ വിലകുറച്ചു

മുംബൈ: വരാനിരിക്കുന്ന വമ്പന്‍ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ഇന്ത്യന്‍ വിപണിയില്‍ ഒരു തിരിച്ചു വരവിനു ശ്രമിക്കുകയാണ് ആപ്പിള്‍ കമ്പനി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജ്യത്ത് പുറത്തിറങ്ങിയ 6എസിന്റെയും 6എസ്പ്ലസിന്റെയും വില വന്‍തോതില്‍ കുറച്ചാണ് ഐഫോണ്‍ ഇന്ത്യന്‍ ഉത്സവ സീസണ്‍ തങ്ങളുടെതാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 7 ഇന്ത്യയില്‍ പുറത്തിറക്കാനിരിക്കെയാണ് മറ്റ് മോഡലുകളുടെ വില കുറച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഐഫോണ്‍ നിശ്ചയിച്ച പുതിയ നിരക്കുകള്‍ പ്രകാരം 6എസ് പ്ലസി(128ജിബി)ന് 92,000 രൂപയില്‍നിന്ന്  70,000 രൂപയായും 6എസിന് 60,000 രൂപയായും വില കുറയും. രണ്ട് മോഡലുകള്‍ക്കുമായി 22,000 രൂപയോളമാണ് കമ്പനി വിലകുറച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയ ഐഫോണ്‍ എസ്ഇയ്ക്കും വിലകുറച്ചിട്ടുണ്ട്. 49,000 രൂപയില്‍നിന്ന് 44,000ആയാണ് വില കുറയുക.

Read More >>