''പാക്കിസ്ഥാനുമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ കളിക്കും'' ; അനുരാഗ് ഠാക്കൂര്‍

ഠാക്കൂര്‍ ബിസിസിഐ തലവനെപ്പോലെയല്ല, ബിജെപി നേതാവിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് പാക് ക്രിക്കറ്റ് ലോകം

തിരുവനന്തപുരം: പാക്കിസ്ഥാനുമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ്‌ അനുരാഗ് ഠാക്കൂര്‍. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ഠാക്കൂര്‍ പറഞ്ഞത് വിവാദമായിരുന്നു.

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍  രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കില്ലെന്നാണ് ഠാക്കൂര്‍ പ്രതികരിച്ചത്. ഇപ്പോള്‍, രാജ്യാന്തര ക്രിക്കറ്റ് കൗൺസിലി(ഐസിസി)ന്റെ സമ്മര്‍ദ്ദം കാരണം തന്‍റെ നിലപാട് മയപ്പെടുത്തേണ്ടിവന്നതായി ഠാക്കൂര്‍ മാധ്യമങ്ങളെ അറിയിച്ചു. അടുത്ത വർഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാംപ്യൻസ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, ഠാക്കൂറിന്‍റെ പ്രസ്താവനയോട് പരിഹാസപൂര്‍വ്വമാണ്‌ പാക് ക്രിക്കറ്റ് ലോകം പ്രതികരിച്ചത്. ഠാക്കൂര്‍ ബിസിസിഐ തലവനെപ്പോലെയല്ല, ബിജെപി നേതാവിനെപ്പോലെയാണ് സംസാരിക്കുന്നുവെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ്‌ യൂസഫ്‌ വ്യക്തമാക്കി. ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം സുഗമമാക്കാന്‍ തങ്ങള്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നുവെന്നും സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ ഇടകലര്‍ത്തരുതെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും പ്രതികരിച്ചു. ബിസിസിഐ തലപ്പത്തിരുന്ന് ഠാക്കൂര്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് മുന്‍ ടെസ്റ്റ്‌ ബാറ്റ്സ്മാന്‍ മൊഹ്സിന്‍ ഖാനും പറയുകയുണ്ടായി.

Read More >>