അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിന് അമേരിക്കയുടെ അഭിനന്ദനം

അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ കൈക്കൊള്ളുന്ന നിലപാടുകള്‍ക്കും, ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനോടുളള മമതയ്ക്കും അമേരിക്ക അഭിനന്ദനമറിയിച്ചു. യുദ്ധക്കെടുതികള്‍ മൂലം കഷ്ടപ്പെടുന്ന അഫ്ഗാനിസ്ഥാന്‍ ജനതയ്ക്ക് ഒരു ബില്യണ്‍ യു എസ് ഡോളര്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ നിലപാടിനെ അമേരിക്ക സ്വാഗതം ചെയ്തു.

അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിന് അമേരിക്കയുടെ അഭിനന്ദനം

വാഷിങ്ങ്ടണ്‍: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ കൈക്കൊള്ളുന്ന നിലപാടുകള്‍ക്കും, ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനോടുളള മമതയ്ക്കും അമേരിക്ക അഭിനന്ദനമറിയിച്ചു. യുദ്ധക്കെടുതികള്‍ മൂലം കഷ്ടപ്പെടുന്ന അഫ്ഗാനിസ്ഥാന്‍ ജനതയ്ക്ക് ഒരു ബില്യണ്‍ യു എസ് ഡോളര്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ നിലപാടിനെ അമേരിക്ക സ്വാഗതം ചെയ്തു.

ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനോടുളള മമത അഭിനന്ദനാര്‍ഹമാണ്. അതിനെ ഞങ്ങള്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. ശക്തിയുള്ളതും സ്വയം പര്യാപ്തവുമായ ഒരു രാജ്യമാക്കി അഫ്ഗാനിസ്ഥാനെ മാറ്റാനാണ് ഇന്ത്യയുടെ ശ്രമം', അമേരിക്കന്‍ വക്താവ് മാര്‍ക് ടോണര്‍ മാധ്യമങ്ങളോട് പറഞ്ഞു.


അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, നൈപുണ്യ വികസനം, സ്ത്രീ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ പുരോഗമനം കൈവരിക്കുന്നതിനായി ഇന്ത്യ ഒരു ബില്യണ്‍ യു എസ് ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. മറ്റൊരു രാജ്യത്തിന്റെ ഭാവി മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ച ഇന്ത്യന്‍ അധികാരികള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.