സിറിയയിലെ വ്യോമാക്രമണം; റഷ്യയ്ക്ക് അമേരിക്കയുടെ താക്കീത്

സിറിയയില്‍ കുഴിബോംബുകള്‍ ഉള്‍പ്പെടെ അപകടകരമായ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് റഷ്യയാണ് ഉത്തരവാദി എന്നും അമേരിക്ക ആരോപിച്ചു.

സിറിയയിലെ വ്യോമാക്രമണം; റഷ്യയ്ക്ക് അമേരിക്കയുടെ താക്കീത്

വാഷിംഗ്ടണ്‍: സിറിയയില്‍ റഷ്യനടത്തുന്ന ബോംബാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയുമായി സഹകരിക്കില്ലെന്ന് അമേരിക്ക. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിറിയയില്‍ കുഴിബോംബുകള്‍ ഉള്‍പ്പെടെ അപകടകരമായ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് റഷ്യയാണ് ഉത്തരവാദി എന്നും അമേരിക്ക ആരോപിച്ചു. റഷ്യയ്ക്കെതിരെയുള്ള അമേരിക്കന്‍ നിലപാടിനെതിരെ റഷ്യയുടെ യു എന്‍ ഡെപ്യൂട്ടി അംബാസഡര്‍ എവ്ഗെനി സാഗ്‌നെയോവ് പരസ്യമായി രംഗത്തെത്തി.


സിറിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് റഷ്യയുടെ മേല്‍ പഴിചാരുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണങ്ങളുടെ വസ്തുതകള്‍ പരിശോധിക്കാതെ ദമാസ്‌ക്കസ്സിന്റെയോ റഷ്യയുടെയോ പേരില്‍ പഴിചാരുന്നത് ദൗര്‍ഭാഗ്യ കരമാണെന്നാണ് റഷ്യന്‍ നിലപാട്. എന്നാല്‍ ആലപ്പോയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ആക്രമണം മടക്കുന്ന സിറിയയില്‍ ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ ബോംബാക്രമണങ്ങളാണ് ഒരാഴ്ച്ചയ്ക്കിടെ നടന്നത്. 25,000ത്തോളം ആളുകളാണ് ഈ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.

Read More >>