കേരളത്തില്‍ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിൽപന കുറഞ്ഞു; ബിയര്‍ വില്‍പന കൂടി

മന്ത്രി ടിപി രാമകൃഷ്‌ണൻ നിയമസഭയെ അറിയിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ ന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിൽപനയില്‍ കുറവും ബിയര്‍ വിള്പനയില്‍ ഗണ്യമായ വർധനയുമുണ്ടായിട്ടുണ്ട്.

കേരളത്തില്‍ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിൽപന കുറഞ്ഞു; ബിയര്‍ വില്‍പന കൂടി

തിരുവനന്തപുരം: മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം പിന്നിലേക്കെന്നു കണക്കുകള്‍. ആളോഹരിയിൽ കേരളം തമിഴ്‌നാട്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളെക്കാൾ പിന്നിലാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

മന്ത്രി ടിപി രാമകൃഷ്‌ണൻ നിയമസഭയെ അറിയിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിൽപനയില്‍ കുറവും ബിയര്‍ വില്‍പനയില്‍ ഗണ്യമായ വർധനയുമുണ്ടായിട്ടുണ്ട്. അതേസമയം, കേരളത്തിൽ 3.34 കോടി ജനങ്ങൾക്ക് 306 ഔട്ട്‌ലെറ്റുകള്‍ മാത്രമാണുള്ളത്.


തമിഴ്‌നാട്ടിൽ ഏഴു കോടിക്ക് 6,000 ഔട്ട്‌ലെറ്റുകളും കർണാടകയിൽ ആറു കോടിക്ക് 8,734 ഉം ആന്ധ്രയിൽ എട്ടു കോടിക്ക് 6,505 ഔട്ട്‌ലെറ്റുകളുമുണ്ട് എന്നത് ആളോഹരിയിൽ കേരളം ഈ സംസ്ഥാനങ്ങളെക്കാള്‍ ഏറെപിന്നിലാണെന്ന് വ്യക്തമാക്കുന്നു.

നിലവിലുള്ള മദ്യനയം നടപ്പാക്കിയശേഷം ലഹരിമരുന്നു ദുരുപയോഗ നിയമപ്രകാരം (എൻഡിപിഎസ് ആക്ട്) എക്‌സൈസ് വകുപ്പ് എടുക്കുന്ന കേസുകൾ വർധിച്ചിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി 2013ൽ 793 കേസും 2014 ൽ 970 കേസുകളുമാണു റജിസ്റ്റർ ചെയ്‌തതെന്നും ഈ വർഷം ഓഗസ്‌റ്റ് വരെ 1,789 കേസുകൾ റജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും വ്യക്തമാക്കി.

കെഎം മാണി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിയാണ് മന്ത്രി പുതിയ കണക്കുകള്‍ സഭയില്‍ അവതരിപ്പിച്ചത്.

Read More >>