എകെ 47

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാസികള്‍ ഉപയോഗിക്കുന്ന എസ്റ്റിജി .44 പോലത്തെ അസോള്‍ട്ട് റൈഫിളുകള്‍ തങ്ങള്‍ക്കും വേണമെന്ന് റഷ്യയ്ക്ക് തോന്നി

എകെ 47

ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന അസോള്‍ട്ട് റൈഫിളാണ് എകെ 47.  മിഖായില്‍ കലാഷ്‌നിക്കോവെന്ന റഷ്യക്കാരനാണ് ഇത് രൂപകല്‍പ്പന ചെയ്തത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാസികള്‍ ഉപയോഗിക്കുന്ന എസ്റ്റിജി .44  പോലത്തെ അസോള്‍ട്ട് റൈഫിളുകള്‍ തങ്ങള്‍ക്കും വേണമെന്ന് റഷ്യയ്ക്ക് തോന്നി. റഷ്യൻ കരസേനയിലെ ടാങ്ക് കമാൻഡറായിരുന്ന മിഖായേൽ കലാഷ്‌നികോവ് ഇതിനുള്ള ശ്രമമാരംഭിച്ചു.

1941-ൽ നാസികൾക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേ കലോനിഷ്കോവിന് മാരകമായ മുറിവ് പറ്റി. ആശുപത്രിയിൽ വെച്ച്, അന്നോളം നിർമ്മിച്ചവയിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്തയിലായി അദ്ദേഹം. ചെളിയും മഞ്ഞും ഉള്ളിടത്ത് ഉപയോഗിക്കാൻ പറ്റിയ തോക്കു വേണമെന്ന് അദ്ദേഹം മനസ്സില്‍ ഉറപ്പിച്ചു.


രണ്ടു വർഷത്തിന് ശേഷം കലാഷ്നിക്കോവും സംഘവും തങ്ങളുടെ പുതിയ റൈഫിൾ അവതരിപ്പിച്ചു. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവർത്തക തോക്കായിരുന്നു അത്.  മുൻപുള്ള എല്ലാ റൈഫിൾ സാങ്കേതികതകളുടേയും മിശ്രിതമായി എകെ-47 രൂപപ്പെട്ടു.

1947ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ എകെ 47 രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ റഷ്യന്‍ സൈന്യം ഏറ്റെടുത്തു. ഉത്പാദിപ്പിക്കാൻ അധികം ചെലവില്ലാത്തതും മെയിൻറെനൻസ് കുറവുള്ളതും ലളിതവുമായ തോക്കാണ് എകെ 47.

രണ്ടു തരം എകെ 47 തോക്കുകളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്

  • AK-47 1948–51, 7.62x39mm – ഏറ്റവും പഴയത്, ഷീറ്റ് മെറ്റല്‍ റിസീവറോട് കൂടിയത്, ഇപ്പോൾ ദുർലഭം.

  • AK-47 1952, 7.62x39mm – തടി കൊണ്ടുള്ള പിടിയും ഹാൻഡ്ഗാർഡും.


എകെ 47ന്‍റെ പ്രവര്‍ത്തനം എങ്ങനെയെന്നറിയാന്‍ താഴത്തെ വീഡിയോ കാണുക

https://youtu.be/lQe864rGLyk

Story by