എം സ്വരാജിനെ അന്യഗ്രഹജീവിയെന്ന് വിശേഷിപ്പിച്ച് എഐവൈഎഫ്

''പിണറായി വിജയന്‍റെ ശബ്ദാനുകരണം നടത്തി പ്രശംസ പിടിച്ചുപറ്റാനാണ് സ്വരാജ് ശ്രമിക്കുന്നത്''

എം സ്വരാജിനെ അന്യഗ്രഹജീവിയെന്ന് വിശേഷിപ്പിച്ച് എഐവൈഎഫ്


ആലപ്പുഴ: തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജിനെതിരെ എഐവൈഎഫ് രംഗത്ത്. സ്വരാജ്അന്യഗ്രഹജീവി എന്നാണ് എഐവൈഎഫിന്റെ ആലപ്പുഴ പുന്നപ്രയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമറിയാത്ത വ്യക്തിയാണ് സ്വരാജ് എന്നും പിണറായി വിജയന്‍റെ ശബ്ദാനുകരണം നടത്തി പ്രശംസ പിടിച്ചുപറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ അട്ടിമറിച്ചാണ് സ്വരാജ് തൃപ്പൂണിത്തുറ സീറ്റ് കൈയടക്കിയത്. വിഎസ് അച്യുതാനന്ദനെ വരെ വിമര്‍ശിച്ച സ്വരാജ് സ്വരാജ് സിപിഐയെ വിമര്‍ശിച്ചതില്‍ അത്ഭുതമില്ല. മലപ്പുറത്ത് സിപിഐയുടെ ശക്തിയെ ആക്ഷേപിച്ച സ്വരാജ് അവിടുത്തെ സ്വന്തം പാര്‍ട്ടിയുടെ അവസ്ഥ മറക്കുന്നു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.

എറണാകുളത്ത് സിപിഐ(എം) വിട്ട് സിപിഐയില്‍ ചേര്‍ന്ന പ്രതിനിധികളെ സംബന്ധിച്ച് സ്വരാജും സിപിഐയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് എഐവൈഎഫ് സമ്മേളനത്തില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.Read More >>