എയര്‍ടെല്‍ ജാക്ക്പോട്ട് ഓഫര്‍; 5 ജിബി സൗജന്യ ഡാറ്റാ

മൈ ജാക്പോട്ട് എന്ന പേരില്‍ 5 ജിബി സൗജന്യ ഡാറ്റാ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള എയര്‍ടെല്‍.

എയര്‍ടെല്‍ ജാക്ക്പോട്ട് ഓഫര്‍; 5 ജിബി സൗജന്യ ഡാറ്റാ

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ വന്ന ശേഷം അവരെ കടത്തി വെട്ടുന്ന ഓഫറുകള്‍ കണ്ടെത്താന്‍ വേണ്ടി ഓടുകയാണ് മറ്റ് സേവനദാതാക്കള്‍. ബിഎസ്എന്‍എല്‍ ശക്തമായ ഓഫറുകളുമായി ഒരു അങ്കത്തില്‍ ഒരുങ്ങിയത്തിനു തൊട്ടു പിന്നാലെ എയര്‍ടെല്ലും രംഗത്തെത്തി കഴിഞ്ഞു.

റിലയൻസ് ജിയോയുടെ ഓഫറുകളെ വെല്ലാന്‍ മൈ ജാക്പോട്ട് എന്ന പേരില്‍ 5 ജിബി സൗജന്യ ഡാറ്റാ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള എയര്‍ടെല്‍.

മൈജാക്ക്പോട്ട് ഓഫർ പ്രകാരം 5 ജിബി ഫ്രീ നൈറ്റ് ഡേറ്റയാണ് നൽകുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെല്ലിന്റെ മൈഎയർടെൽ ആപ്പ് ഡൗൺലോഡ് ചെയ്താൽ 5 ജിബി ഡേറ്റ സൗജന്യമായി ഉപയോഗിക്കാം. രാത്രി 12 മുതൽ രാവിലെ 6 വരെയാണ് ഫ്രീ ഡേറ്റ ഉപയോഗ സമയം. 28 ദിവസമായിരിക്കും കാലാവധി. നിലവിൽ ഉപയോഗിക്കുന്ന ഡേറ്റാ സ്പീഡാണ് കിട്ടുക. സെപ്റ്റംബർ 30 വരെയാണ് ഈ ഓഫർ.

Read More >>