കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരികെപ്പിടിക്കാന്‍ സിപിഐ(എം); കര്‍ഷകരില്‍ നിന്നു നേരിട്ടു ജൈവ പച്ചക്കറി സംഭരിച്ചു വിപണനം നടത്താന്‍ സിപിഐ(എം)ന്റെ നേതൃത്വത്തില്‍ കമ്പനി രൂപീകരിക്കുന്നു

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായവും പ്രസ്തുത കമ്പനി വഴി നടപ്പിലാക്കാനാണ് ശ്രമം. ജൈവ കൃഷി ചെയ്യുന്നവര്‍ക്കു സാമ്പത്തിക സഹായവും ഉത്പന്നങ്ങളുടെ സംഭരണവും വിപണനവും തുടങ്ങിയവ കമ്പനി നേരിട്ട് നിര്‍വഹിക്കും. മാത്രമല്ല ജൈവ പച്ചക്കറിയെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിപണി കണ്ടെത്തി ജില്ലയ്ക്കു പുറത്തെത്തിക്കാനും പദ്ധതിയുണ്ട്.

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരികെപ്പിടിക്കാന്‍ സിപിഐ(എം); കര്‍ഷകരില്‍ നിന്നു നേരിട്ടു ജൈവ പച്ചക്കറി സംഭരിച്ചു വിപണനം നടത്താന്‍ സിപിഐ(എം)ന്റെ നേതൃത്വത്തില്‍ കമ്പനി രൂപീകരിക്കുന്നു

സംസ്ഥാനത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരികെ പിടിക്കാന്‍ ഒരുങ്ങി സിപിഐ(എം). ഓണത്തിന് വിഷരഹിത പച്ചക്കറിയെന്ന ആശയത്തിലൂടെ കര്‍ഷകരുടെയും ജനങ്ങളുടെയും വിശ്വാസമാര്‍ജ്ജിച്ച സിപിഐ(എം) സഹകരണ അടിസ്ഥാനത്തില്‍ കമ്പനി രൂപീകരിച്ചാണ് കാര്‍ഷിക വിപണന രംഗത്തേക്കിറങ്ങുന്നത്. ആലപ്പുഴ ജില്ലാ ജൈവകൃഷി സംഘം (അഡോക്) എന്ന പേരില്‍ കര്‍ഷകരില്‍ നിന്നു നേരിട്ടു ജൈവ പച്ചക്കറി സംഭരിച്ചു വിപണനം നടത്തുന്നതിനു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കമ്പനി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്.


സഹകരണ നിയമപ്രകാരം കമ്പനി റജിസ്റ്റര്‍ ചെയ്ത് ഓഹരി വില്‍പനയിലൂടെയുള്‍പ്പെടെ ആറു കോടി രൂപയുടെ മൂലധന സമാഹരണം നടത്തിയാകും കമ്പനി പ്രവര്‍ത്തനമാരംഭിക്കുകയെന്നാണ് സൂചനകള്‍. കമ്പനിയുടെ രൂപീകരണത്തിനായി കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ജി.ഹരിശങ്കര്‍ അധ്യക്ഷനായി ഏഴംഗ പ്രമോട്ടിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ജൈവ പച്ചക്കറിയുടെ കയറ്റുമതി ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളാണ് കമ്പനിയിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

പ്രധാനമായും സിപിഐ(എം) പ്രവര്‍ത്തകരെയും അനുഭാവികളെയും ഉദ്ദേശിച്ചുള്ള കമ്പനിയില്‍ നാലു തലത്തിലുള്ള അംഗത്വമാണു ഉണ്ടാകുക. 10,000 രൂപ അടച്ച് എ ക്ലാസ് അംഗത്വമെടുക്കാം. പൊതുജനങ്ങളില്‍ നിന്നും അംഗത്വം സ്വീകരിക്കുമെങ്കിലും സര്‍ക്കാര്‍ മാറിയാലും കമ്പനിയുടെ നിയന്ത്രണം പാര്‍ട്ടിയില്‍ നിന്നു വിട്ടുപോകാതിരിക്കാന്‍ എ ക്ലാസ് അംഗത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രമേ ഉള്‍പ്പെടുത്തുകയുള്ളു എന്നാണ് സൂചന.

ആലപ്പുഴ ജില്ലയിലെ സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴില്‍ രൂപീകരിച്ച 150 ഫാര്‍മേഴ്‌സ് ക്ലബുകള്‍ക്കാണു ബി ക്ലാസ് അംഗത്വം നലകുന്നത്. ജില്ലയിലെ എല്ലാ സഹകരണ സംഘങ്ങള്‍ക്കും സി ക്ലാസ് അംഗത്വമുണ്ടാകുമ്പോള്‍ സര്‍ക്കാരിനു ഡി ക്ലാസ് അംഗത്വമാണ് ലഭിക്കുന്നത്. കമ്പനിയുടെ കീഴില്‍ കുട്ടനാടന്‍ നെല്ല് എന്ന പുതിയ ബ്രാന്‍ും നിലവില്‍ വരുന്നുണ്ട്. കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്നു നെല്ലു സംഭരിച്ച് ഈ ബ്രാന്‍ഡിനു കീഴില്‍ കയറ്റുമതി ചെയ്യാനാണ് കമ്പനിഎ ലക്ഷ്യമിടുന്നത്.

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായവും പ്രസ്തുത കമ്പനി വഴി നടപ്പിലാക്കാനാണ് ശ്രമം. ജൈവ കൃഷി ചെയ്യുന്നവര്‍ക്കു സാമ്പത്തിക സഹായവും ഉത്പന്നങ്ങളുടെ സംഭരണവും വിപണനവും തുടങ്ങിയവ കമ്പനി നേരിട്ട് നിര്‍വഹിക്കും. മാത്രമല്ല ജൈവ പച്ചക്കറിയെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിപണി കണ്ടെത്തി ജില്ലയ്ക്കു പുറത്തെത്തിക്കാനും പദ്ധതിയുണ്ട്. രണ്ടു മാസത്തിനുള്ളില്‍ കമ്പനിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുകയും അതുവഴി കാര്‍ഷിക രംഗത്ത് നിലയുറപ്പിക്കാനുള്ള തങ്ങളുടെ നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് സിപിഐ(എം) ശ്രമം.

Read More >>