''ഇന്ത്യയുമായി വ്യാപാര ബന്ധത്തിന് തടസ്സം നിന്നാല്‍ പാകിസ്ഥാന്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരും'' : അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി

പാകിസ്ഥാന്‍റെ വ്യാപാരനയങ്ങള്‍ മൂലം കോടികളുടെ നഷ്ടമാണ്‌ അഫ്ഗാനിസ്ഥാന് പ്രതിവര്‍ഷം സംഭവിക്കാറുള്ളത്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയുമായി സുഗമ വ്യാപാര ബന്ധം നടത്തുന്നത് തടയാന്‍ പാകിസ്ഥാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി. അഫ്ഗാനിലെ മാധ്യമങ്ങളാണ് അഷ്‌റഫ്‌ ഗാനിയുടെ പ്രസ്താവന റിപ്പോര്‍ട്ട്‌ ചെയ്തത്. യുകെയില്‍ നിന്നുള്ള പ്രത്യേക നയതന്ത്ര പ്രതിനിധിയായ ഓവന്‍ ജെങ്കിസിനോടാണ് ഗാനി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുമായുള്ള ചരക്കു നീക്കത്തിന് തടയിടാന്‍ ശ്രമിച്ചാല്‍  മറ്റ് രാജ്യങ്ങളിലേക്കുമുള്ള  പാകിസ്ഥാന്‍റെ വ്യാപാരപാത തടയുമെന്നും ഗാനി വിശദീകരിച്ചു. പാകിസ്ഥാന്‍റെ വ്യാപാരനയങ്ങള്‍ മൂലം കോടികളുടെ നഷ്ടമാണ്‌ അഫ്ഗാനിസ്ഥാന് പ്രതിവര്‍ഷം സംഭാവിക്കാറുള്ളത്. വാഗാ അതിര്‍ത്തിയിലൂടെ പാകിസ്ഥാനിലേക്ക് ചരക്ക് കൈമാറാന്‍ അഫ്ഗാനിസ്ഥാന് ഇതുവരെ പാക് അനുമതി നല്‍കിയിട്ടില്ല.  പഴം പച്ചക്കറി സീസണില്‍ ഇസ്ലാമബാദിലേക്കുള്ള വഴി തുറന്നുകൊടുക്കില്ല. അങ്ങനെ വന്‍ സാമ്പത്തിക നഷ്ടം അഫ്ഗാന്‍ സര്‍ക്കാരിന് ഉണ്ടാകുന്നു. അതിനാല്‍, ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് തടസ്സം നിന്നാല്‍ അഫ്ഗാന്‍ തിരിച്ചടിക്കുമെന്ന് ഗാനി വ്യക്തമാക്കി.

Read More >>