മുരളി മുതല്‍ മുത്തുമണി വരെ; ടീം ക്യാപ്റ്റന്‍ മമ്മൂക്ക

നിയമ പഠനം പൂര്‍ത്തിയാക്കി മലയാള സിനിമയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ഒരു പിടി താരങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു.

മുരളി മുതല്‍ മുത്തുമണി വരെ; ടീം ക്യാപ്റ്റന്‍ മമ്മൂക്ക

മലയാള സിനിമയിലെ അഭിഭാഷകരുടെ പട്ടികയെടുത്താല്‍ നമ്മുടെ മനസിലേക്ക് ഓടി എത്തുക മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരാകും. എന്നാല്‍ മലയാളം സിനിമ ലോകത്തെ എണ്ണം പറഞ്ഞ വക്കീലന്‍മാരില്‍ ഒരാള്‍ മാത്രമാണ് മമ്മൂട്ടിയെന്നു നിങ്ങളില്‍ എത്രപേര്‍ക്ക് അറിയാം?

നിയമ പഠനം പൂര്‍ത്തിയാക്കി മലയാള സിനിമയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ഒരു പിടി താരങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു.


  • മമ്മൂട്ടി 
MAMMOOTI

നമുക്ക് സിനിമ ലോകത്തെ വക്കീല്‍ എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ തെളിയുന്ന മുഖം മമ്മൂട്ടിയുടേതാവും. മലയാള സിനിമയിലെ മികച്ച വിദ്യാഭ്യാസമുള്ള നടനാണ് മമ്മൂട്ടി. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും എല്‍എല്‍ബി പൂര്‍ത്തിയാക്കി. മഞ്ചേരി കോടതിയില്‍ പ്രാക്ടീസ് ചെയ്തു.

  • മുരളി
തിരുവനന്തപുരം കേരള ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് മുരളി. ശാസ്താംകോട്ടയിലെ ഡിബി കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മുരളി കേരള ലോ അക്കാദമിയില്‍ ജോയിന്‍ ചെയ്തത്. പഠന ശേഷം എല്‍ഡി ക്ലര്‍ക്കായും യുഡി ക്ലര്‍ക്കായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്

  • മുകേഷ്
19tvf_Mukesh1_JPG_2442821fകേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് മുകേഷ് എല്‍എല്‍ബി എടുത്തത്. കൊല്ലം എസ്എന്‍ കോളേജില്‍ നിന്നും ബി എസ് സി പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ ലോ അക്കാദമയില്‍ ജോയിന്‍ ചെയ്തു.  • അനൂപ് മേനോന്‍
anoop menon

1994-99 വര്‍ഷത്തെ കേരള യൂണിവേഴ്‌സിറ്റിയിലെ എല്‍എല്‍ബി ഗോള്‍ഡ് മെഡലിസ്റ്റാണ് അനൂപ് മേനോന്‍. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി.  • ശങ്കര്‍ രാമകൃഷ്ണന്‍
shankar

ഒരു ഡോക്ടറാകാനായിരുന്നുവത്രെ ചെറുപ്പകാലത്ത് ശങ്കര്‍ രാമകൃഷ്ണന്റെ ആഗ്രഹം. പിന്നീടതെങ്ങനെയോ വക്കീല്‍ പഠിത്തത്തിലെത്തി. തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്ന് പഠിച്ചു. അതാണ് തന്നെ സിനിമയില്‍ എത്തിച്ചതെന്ന് ശങ്കര്‍ പറയുന്നു.  • അനില്‍ പനച്ചൂരാന്‍
പ്രശസ്ത ഗാനരചയ്താവായ അനില്‍ പനച്ചൂരാന്‍ യഥാര്‍ത്ഥത്തില്‍ ഒരു വക്കീലാണ്. തിരുവനന്തപുരം ലോ അക്കാദമയില്‍ നിന്നു തന്നെയാണ് അനില്‍ പനച്ചൂരാനും തന്റെ നിയമബിരുദ പഠനം പൂര്‍ത്തിയാക്കിയത്.  • ബാബു രാജ്
410481-baburaj5

സിനിമകളില്‍ പൊലീസ് വേഷങ്ങളില്‍ തകര്‍ക്കുന്ന ബാബുരാജ് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വക്കീലാണ്. എറണാകുളം ലോ കോളേജില്‍ നിന്നുമാണ് ബാബുരാജ് എല്‍എല്‍ബി എടുത്തത്.  • റസൂല്‍ പൂക്കുട്ടി
431507-resul-pookutty-gettyimages

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടി തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.  • മുത്തുമണി
mutthhu

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് മുത്തുമണി. പഠന ശേഷം കേരള ഹൈക്കോടതിയില്‍ ജോലിയും ചെയ്തിട്ടുണ്ട്.  • രഞ്ജിനി
Ranjiniചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്ന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ആദ്യകാല നടി രഞ്ജിനി 2002 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ്മിനിസ്റ്ററില്‍ നിന്നും നിയമ ബിരുദം പൂര്‍ത്തിയാക്കിയതാണ്.