''നാട് ഭരിക്കാനറിയില്ലെങ്കില്‍ താടി വടിക്കൂ മോദി..'' : അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ തരംഗമാകുന്നു

''പട്ടിയുടെ വാൽ കുഴലിലിട്ടു നിവർത്താൻ നോക്കുന്നപോലെയാണ് പാക്കിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നത്''

പ്രധാനമന്ത്രി മോദിയെ രൂക്ഷമായി വിമര്‍ശിച്ചു അഡ്വ .ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. പത്താൻകോട്ടിനു പിന്നാലെ ഉറിയിലെ പട്ടാളക്യാമ്പില്‍ നടന്ന ആക്രമണത്തില്‍  17 ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിന്റെ' പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്‌.

രാജ്യത്ത് തീവ്രവാദം വെച്ച്പൊറുപ്പിക്കില്ലെന്നും പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടു ആ വിഷയത്തില്‍ മോദി എന്ത് ചെയ്തു എന്ന് പോസ്റ്റിലൂടെ ജയശങ്കര്‍ ചോദിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ക്ക് ആരംഭിച്ചതാണ് പാകിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍. എന്നിട്ടും ഇന്നും നമുക്കെതിരെ അവര്‍ നടത്തുന്ന അക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.പട്ടിയുടെ വാൽ കുഴലിലിട്ടു നിവർത്താൻ നോക്കുന്നപോലെയാണ് പാക്കിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നത്.


ആണ്‍ പ്രധാനമന്ത്രിമാര്‍ നിരവധിയുണ്ടായിട്ടും ഇന്ത്യയുടെ ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിക്ക് മാത്രമാണ് പാകിസ്ഥാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞത്. ചെങ്കോട്ടയില്‍ കയറി നിന്ന് മനുഷ്യാവകാശ ലംഘനത്തെപ്പറ്റി പ്രസംഗിക്കുക മാത്രമാണ് മോദി ചെയ്യുന്നതെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുന്ന ഒന്നും അദ്ദേഹം ചെയ്യുന്നില്ലെന്നും പോസ്റ്റില്‍ അദ്ദേഹം വിശദീകരിക്കുന്നു.

''നാട് ഭരിക്കാന്‍ അറിയില്ലെങ്കില്‍ താടി വടിക്കൂ മോദീ..'' എന്ന തലക്കെട്ടോടുകൂടിയ മോദിയുടെ ചിത്രവും ജയശങ്കര്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

Read More >>