ഒരു കട്ടന്‍കാപ്പിക്ക് 100 രൂപ, ഒരു കട്ടന്‍ ചായയ്ക്ക് 80 രൂപ, ഒരു ചിക്കന്‍ പഫ്‌സ് 250 രൂപ; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിലനിലവാരത്തിനെതിരെ നടി അനുശ്രീ്

എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ... ഇങ്ങനെ അന്തം വിടീക്കല്ലേ എന്നാണ് അനുശ്രീ പോസ്റ്റിനൊപ്പമുള്ള കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

ഒരു കട്ടന്‍കാപ്പിക്ക് 100 രൂപ, ഒരു കട്ടന്‍ ചായയ്ക്ക് 80 രൂപ, ഒരു ചിക്കന്‍ പഫ്‌സ് 250 രൂപ; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിലനിലവാരത്തിനെതിരെ നടി അനുശ്രീ്

തിരുവനന്തപുരം വിമാനത്താവളത്തിലെ അന്തര്‍ദേശീയ ടെര്‍മിനലില്‍ സ്ഥതിചെയ്യുന്ന കോഫിഷോപ്പിലെ വന്‍വിലയ്‌ക്കെതിരെ നടി അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോഫി ഷോപ്പില്‍ നിന്നും ഒരു കട്ടന്‍കാപ്പി കട്ടന്‍ചായ രണ്ട് ചിക്കന്‍ പഫ്‌സ് എന്നിവ കഴിച്ചപ്പോള്‍ നല്‍കകേണ്ടി വന്നത് 680 രൂപ. സാധനങ്ങളുടെ ബില്ലും അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ അന്തര്‍ദേശീയ ടെര്‍മിനലിലെ കോഫി ഷോപ്പില്‍ നിന്ന് രണ്ട് കട്ടന്‍കാപ്പിയും രണ്ട് പഫ്സും കഴിച്ചപ്പോള്‍ ആയത് 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ... ഇങ്ങനെ അന്തം വിടീക്കല്ലേ എന്നാണ് അനുശ്രീ പോസ്റ്റിനൊപ്പമുള്ള കുറിപ്പില്‍ എഴുതിയിരിക്കുന്നത്. അധികാരപ്പെട്ടവര്‍ ഇത് ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടി ശരിയായ നടപടി എടുക്കുമെന്നുമുള്ള പ്രതീക്ഷയോടെയാണ് നടി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ മികച്ച പഞ്ചനക്ഷത്ര ഹോട്ടലുകളില്‍പ്പോലും ഈ വിലനിലവാരം കാണാന്‍ കഴിയില്ലെന്ന് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നവര്‍ സൂചിപ്പിക്കുന്നു. പലരും സ്വന്തം അനുഭവവും കമന്റായി പങ്കുവെച്ചിട്ടുണ്ട്. വിമാനത്താവളതതിലെ ഈ കൊള്ള കാലങ്ങളായി തുടര്‍ന്നു വരികയാണെന്നും ഇത് അവസവനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നും യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ കമന്റിലൂടെ ആവശ്യപ്പെടുന്നു.