ഉരുള്‍പൊട്ടലെന്ന് സംശയം; കോഴിക്കോട് പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ ആറു വിദ്യാര്‍ഥികളെ കാണാതായി

മാവട്ട വനത്തില്‍ ഉരുള്‍പൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് വിവരം

ഉരുള്‍പൊട്ടലെന്ന് സംശയം; കോഴിക്കോട് പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ ആറു വിദ്യാര്‍ഥികളെ കാണാതായി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ ആറു വിദ്യാര്‍ത്ഥികളെ കാണാതായി. പൃക്കന്‍തോട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ഒഴുകിപോയത്. മാവട്ട വനത്തില്‍ ഉരുള്‍പൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് വിവരം.

ഒമ്പതുപേരാണ് പൃക്കന്‍തോടില്‍ കുളിക്കാനിറങ്ങിയത്. അപകടമുണ്ടായതും മൂന്നു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കാണാതായവര്‍ക്കായി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. കുറ്റ്യാടിക്ക് സമീപം കോതൂരില്‍ നിന്നുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അപകടത്തില്‍പ്പെട്ട എല്ലാവരും.

മലവെള്ളപ്പാച്ചിലില്‍ പശുക്കടവ് പ്രദേശത്ത് വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

Read More >>