കുറ്റ്യാടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

പൂഴിത്തോട് ജലവൈദ്യുത പദ്ധതിക്കടുത്ത കനാലിന്റെ അടുത്തുള്ള പശുക്കടവ് കടന്തറപുഴയില്‍ കുളിക്കാനിറങ്ങിയ കോതോട് സ്വദേശികളായ ഒമ്പതുപേരാണ് ഒഴുക്കില്‍പ്പെട്ടത്.

കുറ്റ്യാടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

കോഴിക്കോട് കുറ്റ്യാടി കടന്തറപുഴയില്‍ ഉരുള്‍പൊട്ടലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കിട്ടി. കുന്നുമ്മല്‍ ഷൈന്‍(19) ആണ് മരിച്ചത്. ദുരന്ത സ്ഥലത്തിന് ഒന്നര കിലോ മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

തൊട്ടില്‍പാലം പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷിന്റെ മൃതദേഹം ഞായറാഴ്ച രാത്രി 11 മണിയോടെ കണ്ടെത്തിയിരുന്നു. കാണാതായ മറ്റു നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പൂഴിത്തോട് ജലവൈദ്യുത പദ്ധതിക്കടുത്ത കനാലിന്റെ അടുത്തുള്ള പശുക്കടവ് കടന്തറപുഴയില്‍ കുളിക്കാനിറങ്ങിയ കോതോട് സ്വദേശികളായ ഒമ്പതുപേരാണ് ഒഴുക്കില്‍പ്പെട്ടത്.

ഒഴുക്കില്‍പ്പെട്ട മൂന്നുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരെ കുറ്റ്യാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പേരാമ്പ്ര ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്‌നം നടത്തുന്നത്.

Read More >>