സുരക്ഷാ ഉദ്യോസ്ഥരുടെ ഇടയില്‍ അബ്ദുറബ്; സുരക്ഷയേതുമില്ലാതെ സി രവീന്ദ്രനാഥ്: ഒരു വര്‍ഷത്തിനുള്ളിലെ മാറ്റം ചൂണ്ടിക്കാട്ടി ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ എച്ച് എസില്‍ വച്ചായിരുന്നു ഇത്തവണ സംസ്ഥാനതല അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സുരക്ഷാ ഉദ്യോസ്ഥരുടെ ഇടയില്‍ അബ്ദുറബ്; സുരക്ഷയേതുമില്ലാതെ സി രവീന്ദ്രനാഥ്: ഒരു വര്‍ഷത്തിനുള്ളിലെ മാറ്റം ചൂണ്ടിക്കാട്ടി ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

2015 ല്‍ നിന്നും 2016 ലെത്തുമ്പോള്‍ അധ്യാപക ദിനത്തില്‍ വന്ന മാറ്റം ചുണ്ടിക്കാട്ടി സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2015 ലെ അധ്യാപകദിന ഉദ്ഘാടനച്ചടങ്ങില്‍ സുരക്ഷാ ഭടന്‍മാരുടെ നടുവില്‍ നില്‍ക്കുന്ന ചിത്രത്തോടൊപ്പം ഈ വര്‍ഷം അതേ ദിനത്തില്‍ സുരക്ഷയേതുമില്ലാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കുന്ന ചിത്രവും ചേര്‍ത്താണ് ആഷിക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.2015 ലെ അധ്യാപക ദിനാഘോഷവും സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണച്ചടങ്ങും ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനാണ് സുരക്ഷാ സൈനികര്‍ വളഞ്ഞുനിന്ന് സുരക്ഷയൊരുക്കിയത്. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സംഘടനകളുടെ ആക്രമണ ഭീഷണി നിലനിന്ന സമയമായിരുന്നു അത്. ഉദ്ഘാടന വേദിയില്‍ അബ്ദു റബ്ബ് പ്രസംഗിക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലയം ചെയ്ത് നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് നേടിയത്.


തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ എച്ച് എസില്‍ വച്ചായിരുന്നു ഇത്തവണ സംസ്ഥാനതല അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും പരിപാടിയില്‍ പങ്കെടുത്തിരുന്നു. വേദിയില്‍ ഇരിക്കുന്ന ഇവരുടെ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്ന കുട്ടിയുടെ ചിത്രമാണ് ആഷിക് അബു ഷെയര്‍ ചെയ്തത്.

ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളും സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്.

Read More >>