ആന്‍മരിയ മൊഴിമാറ്റുന്നു;തെലുങ്കില്‍ 'പിള്ള രാക്ഷസി

തെലുങ്കിലെ തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര പ്രൊഡക്ഷന്‍സാണ് ആന്‍മരിയയുടെ അവകാശം വാങ്ങിച്ചിരിക്കുന്നത്.

ആന്‍മരിയ മൊഴിമാറ്റുന്നു;തെലുങ്കില്‍

സണ്ണി വെയ്നെയും ബേബി സാറയെയും കേന്ദ്രകഥാപാത്രങ്ങളാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആന്‍മരിയ കലിപ്പിലാണ്' എന്ന ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റത്തിനൊരുങ്ങുന്നു.

'പിള്ള രാക്ഷസി' എന്ന പേരില്‍ തെലുങ്കിലെ തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്‍റെ അവകാശം വാങ്ങിച്ചിരിക്കുന്നത്. സിനിമസ്കൂപ്പ് വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.

ആന്ധ്ര - തെലുങ്കാന മേഖലകളില്‍ മലയാള ചിത്രങ്ങള്‍ക്കിപ്പോള്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നിത്യാമേനോന്‍ ജോടിയുടെ '100 ഡെയ്സ് ഓഫ് ലവ്' ആണ് തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയ അവസാന മലയാള ചിത്രം.