പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡി നിയമനം; ഇന്റർവ്യൂ ബോർഡിൽ അഴിമതിക്കേസിലെ പ്രതിയും; ചുരുക്കപ്പട്ടിക വിവാദത്തിലേയ്ക്ക്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ തിരഞ്ഞെടുക്കുന്ന ഇൻറർവ്യൂ ബോർഡിൽ അഞ്ച് വിജിലൻസ് കേസിലെ പ്രതിയും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡി നിയമനം; ഇന്റർവ്യൂ ബോർഡിൽ അഴിമതിക്കേസിലെ പ്രതിയും; ചുരുക്കപ്പട്ടിക വിവാദത്തിലേയ്ക്ക്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ തിരഞ്ഞെടുക്കുന്ന ഇൻറർവ്യൂ ബോർഡിൽ അഞ്ച് വിജിലൻസ് കേസിലെ പ്രതിയും.  വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി ചെയര്‍മാനായ ഇന്റര്‍വ്യൂ ബോര്‍ഡിലാണ് അഞ്ച് വിജിലന്‍സ് കേസുകളിൽ പ്രതിയും മലബാര്‍ സിമന്റ്‌സിന്റെ മാനേജിംഗ് ഡയറക്ടറും റിയാബിന്റെ സെക്രട്ടറിയുമായ കെ പദ്മകുമാറിനെയും അംഗമാക്കിയിരിക്കുന്നത്.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ 83 പൊതുമേഖലാ സ്ഥാപനങ്ങളിലും എംഡിമാരെ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചിരുന്നു.  2000 പേരാണ് അപേക്ഷ അയച്ചത്. 60 വയസായിരുന്നു പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്ന ആളിന് 65 വയസ് വരെ തുടരുകയും ചെയ്യാം.


ഈ മാസം 6, 7, 8 തീയതികളിലായി നടക്കുന്ന ഇന്റര്‍വ്യൂവിന് 65 പേരെയാണ് സ്‌ക്രീനിംഗ് കമ്മിറ്റി പ്രാഥമികമായി തിരഞ്ഞെടുത്തത്.  ഈ പട്ടികയെക്കുറിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്.  പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി രൂപീകരിച്ചിട്ടുള്ള റിയാബിന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

കേന്ദ്ര - സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ എം.ഡിമാരായോ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികകളിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാമെന്നായിരുന്നു അപേക്ഷയിലെ നിബന്ധന. എന്നാല്‍ അപേക്ഷിച്ചവരില്‍ നിന്നും സ്‌ക്രീനിംഗ് കമ്മിറ്റി തിരഞ്ഞെടുത്തവരില്‍ മുന്‍ എം.ഡിമാരെയും എല്ലാ യോഗ്യതയുമുള്ള ജനറല്‍ മാനേജര്‍മാരെയും ഒഴിവാക്കിയെന്നാണ് ആക്ഷേപം.

Read More >>