കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 90 കാരിയെ അയല്‍വാസി കത്തി കാട്ടി പീഡിപ്പിച്ചു:വിവരം മറച്ചു വെച്ചതായും ചികിത്സ നിഷേധിച്ചതായും ആരോപണം

അയല്‍വാസിയായ ബാബു എന്നയാള്‍ വൃദ്ധയുടെ വീട്ടില്‍ എത്തുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു എന്ന് വൃദ്ധ പോലീസിനു മൊഴി നല്‍കി. എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോകുകയുളളുവെന്ന് കടയ്ക്കല്‍ എസ്‌ഐ ദിലീഷ് നാരദാ ന്യൂസിനോട് പറഞ്ഞു.

കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 90 കാരിയെ അയല്‍വാസി കത്തി കാട്ടി പീഡിപ്പിച്ചു:വിവരം മറച്ചു വെച്ചതായും ചികിത്സ നിഷേധിച്ചതായും ആരോപണം

കൊല്ലം: തിരുവോണ നാളില്‍ കൊല്ലം കടയ്ക്കലില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന 90 കാരിയെ അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചു. കൊല്ലം കടയക്കല്‍ സ്വദേശിനിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ഭര്‍ത്താവ് മുമ്പേ മരിച്ചുപോയ ഇവര്‍ മക്കളില്ലാത്തതിനാല്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഓണത്തിന്റെ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. കാന്‍സര്‍ ബാധിതയാണ് പീഡനത്തിന് ഇരയായ വൃദ്ധ.
അയല്‍വാസിയായ ബാബു എന്നയാള്‍ വൃദ്ധയുടെ വീട്ടില്‍ എത്തുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു എന്ന് വൃദ്ധ പോലീസിനു മൊഴി നല്‍കി. എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോകുകയുളളുവെന്ന് കടയ്ക്കല്‍ എസ്‌ഐ ദിലീഷ് നാരദാ ന്യൂസിനോട് പറഞ്ഞു.

വര്‍ഷങ്ങളായി ഒരു വീട്ടില്‍ ഒറ്റയാക്കാണ് ഇവര്‍ താമസിക്കുന്നത്. വൃദ്ധയ്ക്കുവേണ്ട ആഹാര സാധനങ്ങള്‍ 200 മീറ്റര്‍ അപ്പുറത്തുള്ള ബന്ധുവീട്ടില്‍ നിന്നും എത്തിച്ചു നല്‍കുകകയാണ് പതിവ്. അതേസമയം അഭിമാനക്ഷതം ഭയന്ന് വൃദ്ധ പീഠിപ്പിക്കപ്പെട്ട വിവരം ബന്ധുക്കള്‍ പുറത്തറിയിച്ചില്ലെന്നും മതിയായ ചികില്‍സ നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ കെസി റോസക്കുട്ടി അറിയിച്ചു.

Story by
Read More >>