അമേരിക്കയിലെ വ്യാപാര കേന്ദ്രത്തില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

സംഭവസ്ഥലത്തുന്നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

അമേരിക്കയിലെ വ്യാപാര കേന്ദ്രത്തില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ ഷോപ്പിങ്മാളില്‍ ശനിയാഴ്ച്ച നടന്ന വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. അജ്ഞാതനായ തോക്കുധാരിയാണ് ആക്രമണത്തിനു പിന്നില്‍. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

കൊല്ലപ്പെട്ടവരില്‍ നാല് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. സിയാറ്റില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള കാസ്‌കഡെ മാളില്‍ വച്ചാണ് വെടിവെപ്പുണ്ടായത്. ഒരാള്‍ മാത്രമേ ആക്രമത്തില്‍ പങ്കെടുത്തുള്ളു എന്നും, ചാര നിറത്തിലുള്ള ടി ഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരുന്നത് എന്നും പോലീസ് പറഞ്ഞു.

സംഭവസ്ഥലത്തുന്നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആക്രമണത്തിനു ശേഷം മാളിന് സമീപത്തുള്ള പാതയിലൂടെ നടന്നുപോകുന്നതായാണ് ആക്രമിയുടെ അവസാന ദൃശ്യം