കാബൂളില്‍ സ്ഫോടനപരമ്പരയില്‍ 24 പേര്‍ കൊല്ലപ്പെട്ടു

ആദ്യ സ്‌ഫോടനം നടന്ന് നിമിഷങ്ങള്‍ക്കകം സമീപത്ത് തന്നെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കാബൂളില്‍ സ്ഫോടനപരമ്പരയില്‍ 24 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ തുടര്‍ച്ചയായുണ്ടായ സ്ഫോടനങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. താലിബാന്റെ നേതൃത്വത്തില്‍ നടത്തിയ ഇരട്ടസ്‌ഫോടനത്തിന് പിന്നാലെ ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് മൂന്നാമത്തെ സ്ഫോടനം നടന്നത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഖാന്‍ പ്രതിരോധ മന്ത്രാലയത്തിനടുത്ത് ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ ആര്‍മി ജനറല്‍ ഉള്‍പ്പെടെ നിരവധി ഉന്നതോദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടു. ആദ്യ സ്‌ഫോടനം നടന്ന് നിമിഷങ്ങള്‍ക്കകം സമീപത്ത് തന്നെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആദ്യ സ്ഫോടനം ആഭ്യന്തര മന്ത്രാലയത്തെയും രണ്ടാമത്തേത് പോലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററിലൂടെ അറിയിച്ചു.

അഫ്ഘാന്‍ പ്രസിഡന്റ് അഷ്റഫ് ഖാനി ആക്രമണത്തെ ശക്തമായി അപലപിച്ചു. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെയും പ്രതിരോധ മേഖലയെയും തകര്‍ക്കാനുള്ള നീക്കം വിലപോവാത്തതിലാണ് ഇത്തരം ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു.