കേരളത്തിലെ മൊബൈല്‍ഫോണ്‍ യുഗത്തിന്‍റെ ഇരുപതാം വര്‍ഷം

ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ കണക്കനുസരിച്ച് ഇന്ത്യയിലെ തന്നെ മൊബൈല്‍സാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നായി കേരളം വളര്‍ന്നുകഴിഞ്ഞു

കേരളത്തിലെ മൊബൈല്‍ഫോണ്‍ യുഗത്തിന്‍റെ ഇരുപതാം വര്‍ഷം

കേരളത്തിലേക്ക് മൊബൈല്‍ ഫോണ്‍ കടന്നെത്തിയിട്ട് ഇന്നേക്ക് 20 വര്‍ഷം.  1996 സപ്തംബര്‍ 17-ന് എസ്ക്കോട്ടല്‍ സെല്ലുലര്‍ കമ്പനിയാണ് കേരളത്തില്‍ മൊബൈല്‍ സര്‍വ്വീസിന് തുടക്കമിട്ടത്. രാജ്യത്തു മൊബൈല്‍ സര്‍വ്വീസ് ആരംഭിച്ചിട്ട്‌ ഒരു വര്‍ഷം തികഞ്ഞിരുന്നു അപ്പോഴേക്കും.

ഏറണാകുളത്ത് ഹോട്ടല്‍ അവന്യു റീജന്‍റ്റില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ തകഴിയുടെ കൈയിലെ മൊബൈലിലേക്ക് അന്നത്തെ വൈസ് അഡ്മിറല്‍ എആര്‍  ടണ്ഠന്‍ നടത്തിയ വിളി കേരള ചരിത്രത്തിലെ ആദ്യ ഫോണ്‍കോളായി മാറി. ചടങ്ങ് ഉദ്ഘാടനം ചെയ്ത എഴുത്തുകാരി മാധവിക്കുട്ടി ഇതിനു സാക്ഷിയായി. ഉദ്ഘാടനം നടന്ന് ഒരു മാസത്തിനു ശേഷം മാത്രമാണ് കണക്ഷന്‍ ലഭ്യമാക്കിത്തുടങ്ങിയത്.


ഏകദേശം 50,000ത്തോളം ആയിരുന്നു ആദ്യവര്‍ഷങ്ങളില്‍ മൊബൈലിന്റെ വില. കൂടാതെ ഇന്‍കമിംഗിനും ഔട്ട്‌ഗോയിംഗിനും പൈസ ഈടാക്കിയിരുന്നത് മൂലം സാധാരണക്കാരുടെ കൈയ്യിലൊതുങ്ങുന്നതായിരുന്നില്ല മൊബൈലുകള്‍.

2000ന് ശേഷം മറ്റു പല കമ്പനികളും സെല്‍ഫോണുകള്‍ പുറത്തിറക്കാന്‍ ആരംഭിച്ചു.  2003-ല്‍ ഇന്‍കമിങ് സൗജന്യമായതോടെയാണ് മൊബൈല്‍ഫോണുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞു തുടങ്ങിയത്. പില്‍ക്കാലത്ത്, എസ്എംഎസ് ,പ്രീപെയ്ഡ് സൗകര്യങ്ങള്‍ കൂടി നിലവില്‍ വന്നതോടെ മൊബൈല്‍ഫോണ്‍ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകം തന്നെയായിമാറി. ഇന്ന് മൊബൈല്‍ഫോണ്‍ യുഗം ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍  ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ കണക്കനുസരിച്ച് ഇന്ത്യയിലെ തന്നെ മൊബൈല്‍സാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നായി കേരളം വളര്‍ന്നുകഴിഞ്ഞു.

Read More >>