ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മിര്‍ ഖാസിം അലിയെ തൂക്കിലേറ്റി

കാഷിംപൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രാദേശിക സമയം രാത്രി 10.35 ഓടെയാണ് വധശിക്ഷ നടപ്പാക്കിയത്. സ്വാതന്ത്ര്യ സമരകാലത്തെ കൊലപാതകം, തടങ്കലിലാക്കുക, പീഡനം, വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് മിര്‍ ഖാസിം അലിക്കെതിരെ ചുമത്തിയത്.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മിര്‍ ഖാസിം അലിയെ തൂക്കിലേറ്റി

ധാക്ക: യുദ്ധക്കുറ്റം ചുമത്തപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി മുതിര്‍ന്ന നേതാവ് മിര്‍ ഖാസിം അലി(63)യെ തൂക്കിലേറ്റി. 1971 സ്വാതന്ത്ര്യ സമര കാലത്ത് യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടെന്നായിരുന്നു മിര്‍ ഖാസിം അലിക്കെതിരെയുള്ള കുറ്റം. ഖാസിം അലിയുടെ വധശിക്ഷ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സുപ്രീംകോടതി ശരിവെച്ചിരുന്നു.

കാഷിംപൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രാദേശിക സമയം രാത്രി 10.35 ഓടെയാണ് വധശിക്ഷ നടപ്പാക്കിയത്. സ്വാതന്ത്ര്യ സമരകാലത്തെ കൊലപാതകം, തടങ്കലിലാക്കുക, പീഡനം, വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് മിര്‍ ഖാസിം അലിക്കെതിരെ ചുമത്തിയത്.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്നു മാധ്യമസ്ഥാപനത്തിന്റെ ഉടമകൂടിയായിരുന്ന മിര്‍ ഖാസിം അലി. ഖാസിം അലിയുടെ ഉടമസ്ഥതയിലുള്ള ടിവി ചാനല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

2010 ലാണ് 1971 ലെ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യാനായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ട്രൈബ്യൂണല്‍ രൂപീകരിച്ചത്. ഇതിനെതിരെ പ്രതിപക്ഷ നേതാക്കളും ഒരു വിഭാഗം ജനങ്ങളും രംഗത്ത് വരികയും ചെയ്തു. ട്രൈബ്യൂണലിലെ നടപടിക്രമങ്ങള്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു.

യുദ്ധക്കുറ്റങ്ങളുടെ പേരില്‍ 2013 ല്‍ ജമാഅത്തെ ഇസ്ലാമിയുടെ അഞ്ച് നേതാക്കളെ തൂക്കിലേറ്റിയിരുന്നു. മിര്‍ ഖാസിം അലിയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജമാഅത്തെ ഇസ്ലാമി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Read More >>