ടാന്‍സാനിയയില്‍ ഭൂചലനം

താന്‍സാനിയയിലെ ബുക്കോബയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ബുക്കോബ ജില്ലാ കമ്മീഷണര്‍ ഡിയോഡാട്ടസ് കിനാവിലൊ എഎഫ്പിയോട് പറഞ്ഞു

ടാന്‍സാനിയയില്‍ ഭൂചലനം

ടാന്‍സാനിയ: ടാന്‍സാനിയയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 200ഓളംപേര്‍ക്ക് പരിക്കേറ്റു. റിക്റ്റര്‍ സ്‌കെയിലില്‍ 5.4ആണ് ഭൂകമ്പത്തിന്റെ തോത് രേഖപ്പെടുത്തിയത്.

താന്‍സാനിയയിലെ ബുക്കോബയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ബുക്കോബ ജില്ലാ കമ്മീഷണര്‍ ഡിയോഡാട്ടസ് കിനാവിലൊ എഎഫ്പിയോട് പറഞ്ഞു. 70,000ത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ബുക്കോബ.


ഭൂകമ്പത്തിന്റെ തോത് ഉയരാത്തത് കൂടുതല്‍ നാശനഷ്ടങ്ങളൊഴിവാക്കി. ടാന്‍സാനിയയുടെ സമീപ പ്രദേശങ്ങളായ റ്വാന്‍ഡ, ബുരുണ്ടി, ഉഗാണ്ട, കെനിയ എന്നിവിടങ്ങളിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നതായി അമേരിക്കന്‍ ഭൗമശാസ്ത്ര സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഈ പ്രദേശങ്ങളില്‍ ചെറിയ തോതിലുളള ഭൂചലനങ്ങള്‍ സാധാരണമാണ്. ഭൂകമ്പത്തെ തുടര്‍ന്ന് ബുക്കോബയിലെ പത്തോളം കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായിട്ടുണ്ട്. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ പരിക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്

Story by
Read More >>