സിംഗപ്പൂരില്‍ സിക വൈറസ് ബാധിച്ചവരിൽ 13 പേര്‍ ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം

സിംഗപ്പൂരിലുള്ള 21 ചൈനീസ് പൗരന്‍മാരില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും ചിലരില്‍ രോഗം പൂര്‍ണമായും ഭേദമായെന്നും ചൈന അറിയിച്ചു.

സിംഗപ്പൂരില്‍ സിക വൈറസ് ബാധിച്ചവരിൽ 13 പേര്‍ ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: സിംഗപൂരില്‍ 13 ഇന്ത്യക്കാരില്‍ സികാ വൈറസ് ബാധയേറ്റതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.  നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്ന മൂന്ന് ഡസനിലധികം ആളുകള്‍ക്കാണ് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. 13 ഇന്ത്യക്കാരില്‍ വൈറസ് ബാധയേറ്റതായി വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

സിംഗപൂരിലുള്ള 21 ചൈനീസ് പൗരന്‍മാരില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും ചിലരില്‍ രോഗം പൂര്‍ണമായും ഭേദമായെന്നും ചൈന അറിയിച്ചു.

വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.

Read More >>