'കൊൽക്കത്തയിലെ വിശുദ്ധ തെരേസ'യുടെ പത്ത് ഉദ്ധരണികൾ

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതം ഇനി അനേകര്‍ക്ക് മധ്യസ്ഥത വഹിക്കും. ആ വിശുദ്ധ ജീവിതത്തിന്‍റെ താത്വിക ചിന്തകളിലും, വിശുദ്ധ മൊഴികളിലും പ്രശസ്തമായവ

കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതം ഇനി അനേകർക്ക് മധ്യസ്ഥത വഹിക്കും. ആ വിശുദ്ധ ജീവിതത്തിൻറെ താത്വിക ചിന്തകളിലും, വിശുദ്ധ മൊഴികളിലും പ്രശസ്തമായവ:

1) എന്നെങ്കിലും ഒരിക്കൽ, ഞാൻ വിശുദ്ധ ഗണത്തിൽ ചേർക്കപ്പെടുമെങ്കിൽ ഞാൻ തീർച്ചയായും ഇരുളിൽ ഒന്നായിരിക്കും.. സ്വർഗ്ഗത്തിൽ നിന്നും ഞാൻ അവധിയെടുത്ത് ഭൂമിയിലെ അന്ധകാരത്തിൽ കഴിയുന്നവർക്ക് പ്രകാശമാകും.(come be my light എന്ന പുസ്തകത്തിൽ നിന്നും.)

2) ഞാൻ എല്ലാമാണ്. എല്ലാ രാജ്യത്തെയും, മനുഷ്യരെയും സ്‌നേഹിക്കാൻ നിയോഗിക്കപ്പെട്ട ദൈവത്തിൻറെ മകളാണ് ഞാൻ. (1995 നൽകിയ ഒരു അഭിമുഖത്തിൽ നിന്നും)


3) മരണാസന്നനായ ഒരാളെ കണ്ടുമുട്ടിയാൽ, ഞാൻ അയാളെ കൂടെ ചേർക്കും. വിശക്കുന്നവരെ കണ്ടാൽ ആഹാരം നൽകും. അവർ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ളവരാണ്. അവരുടെ നിറമോ, മാത്രമോ ഞാൻ നോക്കാറില്ല. ഞാൻ അങ്ങനെയുള്ള ഒരു കാര്യങ്ങളും ശ്രദ്ധിക്കാറില്ല. ഹിന്ദുവോ, ബുദ്ധമതസ്ഥനൊ, മുസ്ലീമോ ആകട്ടെ, അവർ എൻറെ സഹോദരി സഹോദരന്മാരാണ്. (അതേ അഭിമുഖത്തിൽ നിന്നും)

4) സാധാരണ കാര്യങ്ങളെ അസാധാരണ സ്‌നേഹത്തോടെ ചെയ്യുക.( മിഷനറിസ് ഓഫ് ചാരിറ്റിയിലെ സഹപ്രവർത്തകരോട് പതിവായി പറയാറുണ്ടായിരുന്നത്)

5) സ്‌നേഹം ഭവനത്തിൽ നിന്നും ആരംഭിക്കുന്നു. എത്ര ചെയ്തു എന്നല്ല, അത് നമ്മൾ എത്ര സ്‌നേഹത്തോടെയാണ് നമ്മുടെ പ്രവർത്തികൾ ചെയ്യുന്നു എന്നുള്ളതാണ് കാര്യം.( 1979ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ഏറ്റു വാങ്ങുമ്പോൾ പറഞ്ഞത്)

6) നമ്മൾക്ക് പരസ്പരം പുഞ്ചിരിയോടെ പരസ്പരം എതിരേൽക്കാം, കാരണം പുഞ്ചിരി സ്‌നേഹത്തെ സ്വാഗതം ചെയ്യുന്നു.

7) നമ്മൾ നാളകളെ ഭയക്കുന്നു, കാരണം നമ്മൾ ഇന്നുകളെ പാഴാക്കുകയാണ്.

8) ഭാവി എന്നുള്ളത് ദൈവത്തിൻറെ കയ്യിലാണ്, ഇന്നുകളെ അംഗീകരിക്കുവാൻ എനിക്ക് സാധിക്കുന്നു, ഇന്നലെകൾ കഴിഞ്ഞു പോയി, നാളെകൾ ഇനിയും ജനിച്ചിട്ടില്ല. ( പുസ്തകത്തിൽ നിന്നും)

9) നമ്മൾ വലിയ കാര്യങ്ങൾക്കായി സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നു- സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനും

10) കാര്യങ്ങളെ ഭീമമായി ചെയ്യുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ച്, വ്യക്തിപരമായ കാര്യങ്ങളാണ് പരിഗണിക്കപ്പെടെണ്ടത്.