സിപിഐ(എം) നേതാവിനെ ഉദ്ഘാടകനാക്കി യുവജനതാദളിന്റെ ക്വിറ്റ് ഇന്ത്യാ ദിനാചരണം

കെഎം മാണിക്ക് പിന്നാലെ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗവും യുഡിഎഫ്' വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായികൊണ്ടിരിക്കവേയാണ് സിപിഐ(എം) നേതാവ് പരിപാടിയുടെ ഉത്ഘാടകനായി എത്തിയത്

സിപിഐ(എം) നേതാവിനെ ഉദ്ഘാടകനാക്കി യുവജനതാദളിന്റെ ക്വിറ്റ് ഇന്ത്യാ ദിനാചരണം

തൃശൂര്‍: ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിപിഐ(എം) നേതാവിനെ ഉത്ഘാടകനാക്കി യുവജനതാദളിന്റെ ക്വിറ്റ് ഇന്ത്യാ ദിനാചരണം.

തൃശൂരില്‍ നടന്ന പരിപാടിയില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോണായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്‌. കെഎം മാണിക്ക് പിന്നാലെ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗവും യുഡിഎഫ്' വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായികൊണ്ടിരിക്കവേയാണ് ബേബി ജോണ്‍ ഉത്ഘാടകനായി എത്തിയത്. ജനതാദള്‍ എല്‍ഡിഎഫ് വിട്ടത് ഇന്നും വേദനയാണെന്ന് വ്യക്തമാക്കിയ ബേബി ജോണ്‍ പുനസമാഗമത്തില്‍ സംതൃപ്തിയുണ്ടെന്നും അറിയിച്ചു.

ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളെയും ക്ഷണിച്ചിരുന്നുവെന്നും അവര്‍ എത്തിയില്ലെന്നുമാണ് ബേബി ജോണിനെ ക്ഷണിച്ചതിനു ജനതാദള്‍ നേതാക്കള്‍ നല്‍കുന്ന വിശദീകരണം.