കോണ്‍ഗ്രസ് പണിതുടങ്ങി; കെഎം മാണിയെ വഴിതടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

കെഎം മാണിയെ തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളിയും നടന്നു.

കോണ്‍ഗ്രസ് പണിതുടങ്ങി; കെഎം മാണിയെ വഴിതടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

കെഎം മാണി യുഡിഎഫ് മുന്നണി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് കെഎം മാണിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കി. മുന്നണി വിടാനുള്ള പ്രഖ്യാപനത്തിനു ശേഷം ചരല്‍ക്കുന്ന് ക്യാമ്പില്‍ നിന്നും പുറത്തിറങ്ങിയ കെഎം മാണിയടക്കമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

കെഎം മാണിയെ തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളിയും നടന്നു. കൈയാങ്കളിയില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശേരിയുടെ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

മാണിയുടെ മുന്നണി മാറ്റ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ടൗണിലും പ്രകടനം നടത്തി.