2012 ലണ്ടൻ ഒളിമ്പിക്‌സില്‍ യോഗേശ്വര്‍ ദത്ത് നേടിയ വെങ്കല മെഡല്‍ വെള്ളിയായേക്കും

വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ഗുസ്തി താരം ബെസിക് കുഡുഗോവ് നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് യോഗേശ്വറിന് വെള്ളി മെഡല്‍ ലഭിക്കാനുള്ള സാധ്യത തെളിഞ്ഞത്

2012 ലണ്ടൻ ഒളിമ്പിക്‌സില്‍ യോഗേശ്വര്‍ ദത്ത് നേടിയ വെങ്കല മെഡല്‍ വെള്ളിയായേക്കും

ന്യൂഡല്‍ഹി: 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 60 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്തിന് വെള്ളി മെഡല്‍ ലഭിച്ചേക്കും. വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ഗുസ്തി താരം ബെസിക് കുഡുഗോവ് നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് യോഗേശ്വറിന് വെള്ളി മെഡല്‍ ലഭിക്കാനുള്ള സാധ്യത തെളിഞ്ഞത്.

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് കുഡുഗോവ് മരുന്നടിച്ചതായി കണ്ടെത്തിയത്. കുടുഗോവ് ഉള്‍പ്പെടെയുള്ള അഞ്ച് താരങ്ങള്‍ മരുന്നടിച്ചതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ലണ്ടന്‍ ഒളിമ്പിക്‌സ് സമയത്ത് ശേഖരിച്ച സാമ്പിളാണ് പരിശോധിച്ചത്. റിയോ ഒളിമ്പിക്‌സിന് മുന്നോടിയായാണ് ഏജന്‍സി വീണ്ടും പരിശോധന നടത്തിയത്.


യോഗേശ്വറിന് വെള്ളി മെഡല്‍ ലഭിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഒളിമ്പിക് കമ്മിറ്റിയും ഗുസ്തി അസോസിയേഷനും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്.

ഗുസ്തിയിൽ നാല് തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവുമായ കുഡുഗോവ് 2013 ലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Read More >>