ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ കുത്‌കോവിന്റെ കുടുംബം തന്നെ സൂക്ഷിക്കട്ടെ എന്ന് യോഗേശ്വര്‍

''ഗുസ്തി താരമെന്ന നിലയില്‍ കുത്കോവിനോട് ഇപ്പോഴും ബഹുമാനമുണ്ട്. കുത്കോവ് മികച്ച ഗുസ്തി താരമായിരുന്നു'' യോഗേശ്വർ ട്വീറ്റ് ചെയ്തു.

ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ കുത്‌കോവിന്റെ കുടുംബം തന്നെ സൂക്ഷിക്കട്ടെ എന്ന് യോഗേശ്വര്‍

ന്യൂഡല്‍ഹി: റഷ്യന്‍ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ലഭിച്ച ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ വേണ്ടെന്നു വച്ച് ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. വെള്ളി നേടിയ ബെസിക് കുത്കോവിന്റെ കുടുബം തന്നെ മെഡൽ സൂക്ഷിച്ചോട്ടെയെന്ന് യോഗേശ്വര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. 2012ല്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ യോഗേശ്വറിന് വെങ്കലം ലഭിച്ചിരുന്നു.

ലണ്ടന്‍ ഒളിമ്പിക്സില്‍ പ്രീക്വാര്‍ട്ടറില്‍ കുത്കോവിനോട് പരാജയപ്പെട്ട യോഗേശ്വര്‍ റെപ്പറ്റീഷന്‍ റൗണ്ടിലൂടെയാണ് വെങ്കലമെഡല്‍ നേടിയത്. കുത്കോവിന്റെ ഉത്തേജക മരുന്ന് ഉപയോഗം തെളിഞ്ഞതിനെതുടര്‍ന്ന് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായി കഴിഞ്ഞ ദിവസം ഐഒസി പ്രഖ്യാപിച്ചിരുന്നു. ലണ്ടന്‍ ഒളിമ്പിക്സിനിടയില്‍ ശേഖരിച്ച സാമ്പിളുകള്‍ ഐഒസി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കുത്കോവ് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്.




ഗുസ്തി താരമെന്ന നിലയില്‍ കുത്കോവിനോട് ഇപ്പോഴും ബഹുമാനമുണ്ട്. കുത്കോവ് മികച്ച ഗുസ്തി താരമായിരുന്നു. യോഗേശ്വറിന്റെ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ തന്റെ വെള്ളിനേട്ടത്തെക്കുറിച്ച് യോഗേശ്വര്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

2013 ലുണ്ടായ കുത്കോവ് കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു

Read More >>