ഗീതാ ഗോപിനാഥിന്റെ നിയമനത്തെ പിന്തുണച്ച് യെച്ചൂരിയും

സംസ്ഥാന സര്‍ക്കാരാണ് ഗീതാ ഗോപിനാഥിനെ നിയമിച്ചത്. അതിനാല്‍ തനിക്കൊന്നും പറയാനില്ല. പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങളാകും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നടപ്പാക്കുക. മാത്രമല്ല തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഗീതാ ഗോപിനാഥിന്റെ നിയമനത്തെ പിന്തുണച്ച് യെച്ചൂരിയും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ച തീരുമാനത്തെ പിന്തുണച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സര്‍ക്കാരാണ് ഗീതാ ഗോപിനാഥിനെ നിയമിച്ചത്. അതിനാല്‍ തനിക്കൊന്നും പറയാനില്ല. പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങളാകും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നടപ്പാക്കുക. മാത്രമല്ല തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.


നവ ലിബറല്‍ നയം പിന്തുടരുന്ന ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിന് എതിരെ പാര്‍ട്ടിക്ക് അകത്തു നിന്നും പുറത്ത് നിന്നും വിമര്‍ശമുയര്‍ന്നിരുന്നു. ഇന്നലെ സിപിഐഎം പൊളിറ്റ് ബ്യൂറോയിലും ഇത് സംബന്ധിച്ച് എതിര്‍ സ്വരം ഉയര്‍ന്നിരുന്നു.

ഗീതാ ഗോപിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.