കശുവണ്ടി തൊഴിലാളികള്‍ ഇത്തവണ കാണം വിറ്റ് ഓണം ഉണ്ണേണ്ട: അടച്ചിട്ട ഫാക്ടറികള്‍ തുറന്ന് സര്‍ക്കാര്‍: ഈ ചിത്രങ്ങള്‍ കരള്‍ നോവുന്ന അനുഭവകഥകള്‍ പറയും

നീണ്ട നാളത്തെ വറുതിക്ക് അറുതി വരുത്തി ഫാക്ടറി തുറന്നതിൽ തൊഴിലാളികളുടെ ആഹ്ലാദം പലപ്പോഴും അണപൊട്ടിയൊഴുകി. ഫാക്ടറികളിൽ പായസവിതരണം നടത്തിയും ആർത്തുവിളിച്ചുമാണ് തൊഴിലാളികൾ സന്തോഷ ദിനത്തെ എതിരേറ്റത്. കോൺഗ്രസ് അനുകൂല സംഘടനയായ ഐഎൻടിയുസിയുടെ കൺവീനർ തന്നെ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ ആലിംഗനം ചെയ്തതോടെ ആവേശം ഇരട്ടിയായി. രാഷ്ട്രീയത്തിനപ്പുറം മാസങ്ങളോളം തീ പുകയാത്ത കുടിലുകളിലെ അമ്മമാരുടെ കണ്ണീരും കഷ്ടപ്പാടും ആ ആലിംഗനത്തിൽ വായിച്ചെടുക്കാമായിരുന്നു

കശുവണ്ടി തൊഴിലാളികള്‍ ഇത്തവണ കാണം വിറ്റ് ഓണം ഉണ്ണേണ്ട: അടച്ചിട്ട ഫാക്ടറികള്‍ തുറന്ന് സര്‍ക്കാര്‍: ഈ ചിത്രങ്ങള്‍ കരള്‍ നോവുന്ന അനുഭവകഥകള്‍ പറയും

കൊച്ചി: എല്ലാം ശരിയാകുന്നില്ല എന്ന മുറുമുറുപ്പുകള്‍ ഉയരുന്നതിനിടെ കശുവണ്ടി മേഖലയിൽ ഗോളടിച്ചിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. കശുവണ്ടി വികസന കോര്‍പ്പറേഷനു പിന്നാലെ കാപ്പക്‌സ് ഫാക്ടറികളും തുറന്നതോടെ നാളുകളായി ഈ മേഖലയില്‍ തുടരുന്ന അനിശ്ചിതങ്ങള്‍ക്കാണ് വിരാമമാകുന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്ന സുപ്രധാനമായ തീരുമാനം എടുക്കാന്‍ മുന്‍കൈയെടുത്ത മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ ഷെല്ലിങ്ങ് സെക്ഷന്‍ ഐഎന്‍ടിയുസി കണ്‍വീനര്‍ വസന്തകുമാരി കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി പടർന്നു. പരമ്പരാഗത മേഖലയെ മറക്കാത്ത സർക്കാരിനെ വാനോളം പുകഴ്ത്തുകയാണ് ഇടത് അനുഭാവികൾ.


പെരുമ്പുഴ കാപ്പക്‌സ് ഫാക്ടറി തൊഴിലാളികള്‍ നടത്തിയ ആവേശമുണര്‍ത്തുന്ന സമരത്തെയും സോഷ്യല്‍മീഡിയ എറ്റെടുത്തു കഴിഞ്ഞു. ഒരു ഐന്‍ടിയുസി തൊഴിലാളിക്ക് തോന്നിയ ബുദ്ധിയും വിവേകവും എന്തേ നമ്മുടെ പ്രതിപക്ഷ നേതാവിന് തോന്നിയില്ലയെന്ന അടിവരയോടെയാണ് സൈബര്‍ ലോകം ഈ സമരാവേശത്തില്‍ പങ്കു കൊണ്ടത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐഎന്‍ടിയുസിയുടെ കണ്‍വീനര്‍ തന്നെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ ആലിംഗനം ചെയ്തതോടെ ആവേശം ഇരട്ടിയായി. മാസങ്ങളോളം തീ പുകയാത്ത കുടിലുകളിലെ അമ്മമാരുടെ കണ്ണീരിൽ രാഷ്ട്രീയം അലിഞ്ഞുതീർന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ആ ആലിംഗനം.

2015 ഡിസംബർ 2 ന് സെക്രട്ടറിയേറ്റിനു മുൻപിൽ കശുവണ്ടി തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ 15 തൊഴിലാളികൾ കശുവണ്ടി ഫാക്ടറികൾ തുറക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൻ പ്രചാരം നേടിയിരുന്നു. പതിനൊന്നു മാസമായി അടച്ചിട്ടിരുന്ന കശുവണ്ടി ഫാക്ടറികൾ ഓണത്തിനുമുമ്പ് തുറക്കുമെന്നുളളത് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. അധികാരത്തിലെത്തി മൂന്നു മാസത്തിനുളളിൽ തന്നെ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞത് എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നേട്ടമായി. കാപ്പക്സിന്റെ പെരുമ്പുഴ, പെരിനാട് ഫാക്ടറികളാണ് തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചത്.

[caption id="attachment_38403" align="alignnone" width="640"]vs 2015 ൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം[/caption]

നീണ്ട നാളത്തെ വറുതിക്ക് അറുതി വരുത്തി ഫാക്ടറി തുറന്നതിൽ തൊഴിലാളികളുടെ ആഹ്ലാദം പലപ്പോഴും അണപൊട്ടിയൊഴുകി. ഫാക്ടറികളിൽ പായസവിതരണം നടത്തിയും ആർത്തുവിളിച്ചുമാണ് തൊഴിലാളികൾ സന്തോഷ ദിനത്തെ എതിരേറ്റത്. കാപക്സിന്റെ ശേഷിക്കുന്ന എട്ടു ഫാക്ടറികളും പ്രവർത്തനം ആരംഭിച്ചു. കശുവണ്ടി വികസന കോർപറേഷന്റെ 30 ഫാക്ടറികളും ഇതിനോടകം പ്രവർത്തനം ആരംഭിച്ചു. സർക്കാർ നിർദേശത്തിനു വിരുദ്ധമായി അടച്ചിട്ടിരിക്കുന്ന സ്വകാര്യ ഫാക്ടറികൾ ഓണത്തിനുമുമ്പ് തുറക്കണമെന്ന് ആവശ്യപ്പെട്ട് കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) പ്രക്ഷോഭത്തിലാണ്.

ചിത്രങ്ങൾക്ക് കടപ്പാട്: ദേശാഭിമാനി

Read More >>