ബിജെപിയുമായി സഖ്യത്തിനില്ല; വര്‍ഗീയതയും അക്രമ രാഷ്ട്രീയവും എതിര്‍ക്കുന്നു: കെഎം മാണി

കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ യുഡിഎഫിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മാണി ആവര്‍ത്തിച്ചു.

ബിജെപിയുമായി സഖ്യത്തിനില്ല; വര്‍ഗീയതയും അക്രമ രാഷ്ട്രീയവും എതിര്‍ക്കുന്നു: കെഎം മാണി

കോട്ടയം: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണി. വര്‍ഗീയതയും അക്രമ രാഷ്ട്രീയവും എതിര്‍ക്കുമെന്നും കെഎം മാണി പറഞ്ഞു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ യുഡിഎഫിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മാണി ആവര്‍ത്തിച്ചു. ഒപ്പം നിന്നവര്‍ ചതിക്കുകയാണെന്ന് കണ്ടപ്പോഴാണ് യുഡിഎഫ് വിട്ടത്. കൊടുത്ത സ്‌നേഹവും വിശ്വാസവും തിരിച്ചു കിട്ടിയില്ല. ശത്രുക്കള്‍ക്ക് മാന്യത ഉണ്ടാക്കാനാണ് പലരും ശ്രമിച്ചത്.

മുന്നണി വിടാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായാണ് എടുത്തത്. പാര്‍ട്ടി ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ചിട്ടുണ്ട്. ഇനിയും ഒറ്റയ്ക്ക് നില്‍ക്കും. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വേദിയില്‍ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന് ലഭിക്കുന്ന സ്വീകാര്യതയെ സംശയത്തോടെയാണ് ചിലര്‍ കണ്ടതെന്നും മാണി പറഞ്ഞു.

Read More >>