ജോസ് കെ മാണിയെ മന്ത്രിയാക്കാമെന്ന് ബിജെപിയുടെ ഉറപ്പ്; കേരള നിയമസഭയിൽ എൻഡിഎ ബ്ലോക്കു വരും

പ്രതിച്ഛായ തീർത്തും മങ്ങിപ്പോയ ഉമ്മൻചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും കീഴിൽ യുഡിഎഫ് ഇനി ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസവും അദ്ദേഹത്തിനില്ല. ഒന്നുകിൽ എൽഡിഎഫ്, അല്ലെങ്കിൽ എൻഡിഎ - ഇതിലേതെങ്കിലും വഴി തിരഞ്ഞെടുത്താലേ കേരളത്തിൽ മുന്നോട്ടുപോകാൻ കഴിയൂ എന്ന ചിന്ത കേരള കോൺഗ്രസിൽ ശക്തമാണ്.

ജോസ് കെ മാണിയെ മന്ത്രിയാക്കാമെന്ന് ബിജെപിയുടെ ഉറപ്പ്; കേരള നിയമസഭയിൽ എൻഡിഎ ബ്ലോക്കു വരും

യുഡിഎഫിനോട് സലാം പറഞ്ഞു പിരിഞ്ഞാൽ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്ന് ബിജെപിയുടെ ഉറപ്പ്. സ്വതന്ത്ര ചുമതലയുളള സഹമന്ത്രിസ്ഥാനമാണ് ജോസ് കെ മാണിയ്ക്ക് ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്യുന്നത്. ഒ രാജഗോപാലിന്റെ നേതൃത്വത്തിൽ ഏഴ് അംഗങ്ങളുളള എൻഡിഎ ബ്ലോക്കു രൂപപ്പെടുന്നതോടെ ബിജെപിയുടെ വാദങ്ങൾ കേരള നിയമസഭയിൽ ശക്തമായി ഉയരുകയും ചെയ്യും.വായിക്കുക


മാണിയുമായുള്ള ജോസഫിന്റെ വൈരത്തിന് 38 വർഷത്തെ പഴക്കം; അതിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ് നേതൃത്വം; ഫ്രാൻസിസ് ജോർജും സംഘവും ഇനി യുഡിഎഫിലേയ്ക്കു മടങ്ങാൻ സാധ്യതഎന്നാൽ പൊടുന്നനെ കേരള കോൺഗ്രസിന് മന്ത്രിസ്ഥാനം കൊടുക്കുന്നതിൽ സംസ്ഥാന ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ബാർ കോഴക്കേസിൽ മാണി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കുമ്മനം തുറന്നടിച്ചത് ഈ അതൃപ്തിയുടെ സൂചനയാണ്. എന്നാൽ ഒരു വ്യക്തി നടത്തിയ അഴിമതിയുടെ പേരിൽ ഒരു പാർടിയുമായുളള സഹകരണം വേണ്ടെന്നു വെയ്ക്കുന്നത് ശരിയല്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ ബാർ കോഴ വിവാദം ചൂടുപിടിച്ചു നിന്ന കാലത്തു തന്നെ നിലപാടു വ്യക്തമാക്കിയിരുന്നു. പഞ്ചായത്തു സമിതികളിൽ അധികാരം നേടാൻ കേരള കോൺഗ്രസ് എമ്മുമായി സഹകരിക്കാൻ തയ്യാറാണെന്നും മുരളീധരൻ അന്നു വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനൊപ്പമാണ് അമിത് ഷായും ബിജെപിയുടെ കേന്ദ്രനേതൃത്വവും.വായിക്കുക:
സൗന്ദര്യമുളള പെണ്‍കുട്ടികളെ ആരുമൊന്നു മോഹിക്കും; എല്‍ഡിഎഫും എന്‍ഡിഎയും പിറകെ നടക്കുന്നത് അതുപോലെയെന്ന് മാണിബാർ കോഴ, അഴിമതി വിവാദങ്ങളുമായി കൂട്ടിക്കെട്ടി പ്രബലമായ ഒരു ന്യൂനപക്ഷ സമുദായത്തെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസിനെ വിലയിരുത്തുന്നത് ബുദ്ധിശൂന്യമാണെന്ന നിലപാടിനു തന്നെയാണ് ബിജെപിയിൽ മേൽക്കൈ. മാണിയുമായുളള രാഷ്ട്രീയസഖ്യത്തിന്റെ ദീർഘകാല നേട്ടങ്ങളാണ് ബിജെപി അന്വേഷിക്കുന്നത്. അതുകൊണ്ടാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തലയ്ക്കു മീതെ അവർ മാണിയുമായി നേരിട്ടു ചർച്ച നടത്തുന്നത്.

കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽത്തന്നെ ബിജെപിയുമായുള്ള വിശാല സഹകരണത്തിന്റെ സാധ്യതകൾ കെ എം മാണി പരീക്ഷിച്ചിരുന്നു. ബിജെപിയുമായി പാർടിയ്ക്ക് ഒരു ബന്ധവുമില്ലെന്ന് പരസ്യമായി പറയുമ്പോഴും പഞ്ചായത്തു ഭരണസമിതികളിലേയ്ക്ക് ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യുകയും ബിജെപിയുടെ പിന്തുണയോടെ സ്ഥാനങ്ങൾ നേടുകയും ചെയ്തിരുന്നു. പത്തനംതിട്ട കുറ്റൂർ പഞ്ചായത്ത് ഭരണം ബിജെപി നേടിയത് കേരള കോൺഗ്രസ് എം അംഗത്തിന്റെ പിന്തുണയോടെയാണ്. കേരളാ കോൺഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ വിക്ടര്‍ ടി തോമസാണ് ബിജെപിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാർടിയുടെ പഞ്ചായത്തു മെമ്പർ ചെറിയാൻ സി തോമസിന് വിപ്പു നൽകിയത്. വൈസ് പ്രസിഡന്റു സ്ഥാനത്തേയ്ക്ക് ചെറിയാൻ സി തോമസിന് ബിജെപി പിന്തുണ നൽകി. കോൺഗ്രസിനോടു കലഹിച്ച് കേരള കോൺഗ്രസ് സൌഹൃദ മത്സരം നടത്തിയ ഉഴവൂർ പഞ്ചായത്തിലും ബിജെപി കേരള കോൺഗ്രസ് സഖ്യമാണ് ഭരണസമിതി.ശ്രവിക്കുക:
ആ ശബ്ദരേഖ ഞങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നു...കേരള കോൺഗ്രസ് എമ്മിന്റെ പത്തനംതിട്ടയിലെ പ്രമുഖ നേതാവായ മുൻ സെറിഫെഡ് ചെയർമാൻ വിക്ടർ ടി തോമസ് ഒന്നര പതിറ്റാണ്ടു മുമ്പു തന്നെ ബിജെപി പിന്തുണയോടെ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയി അഞ്ചുവർഷം തികച്ചു ഭരിച്ചിരുന്നു. അന്ന് ബിജെപിയുടെ യുവ വനിതാനേതാവിനായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം. മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകളടക്കം നടക്കുന്ന, വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നിർണ്ണായക സ്വാധീനമുള്ള കോഴഞ്ചേരി പോലെയൊരിടത്ത് അക്കാലത്തു തന്നെ സാദ്ധ്യമായ ഇത്തരമൊരു സഹകരണം സംസ്ഥാനതലത്തിലേക്കു വ്യാപിപ്പിക്കുന്നതുകൊണ്ട് തങ്ങളുടെ വോട്ട് ബേസ് നഷ്ടമാകില്ലെന്ന ആത്മവിശ്വാസം കെ എം മാണിക്കുണ്ട്.വായിക്കുക:


അവനവനു വേണ്ടിയല്ലേ അധ്വാനവർഗ സിദ്ധാന്തം? മാണി വേറെ എന്തു ചെയ്യാൻ…ഈ സാഹചര്യത്തിൽ എൻഡിഎ മുന്നണിയിൽ കേരള കോൺഗ്രസ് (എം) ചേർന്നാലും അണികൾക്ക് വലിയ പ്രശ്നമുണ്ടാകില്ലെന്ന് മാണിയ്ക്ക് ഉറപ്പുണ്ട്. പ്രതിച്ഛായ തീർത്തും മങ്ങിപ്പോയ ഉമ്മൻചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും കീഴിൽ യുഡിഎഫ് ഇനി ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസവും അദ്ദേഹത്തിനില്ല. ഒന്നുകിൽ എൽഡിഎഫ്, അല്ലെങ്കിൽ എൻഡിഎ - ഇതിലേതെങ്കിലും വഴി തിരഞ്ഞെടുത്താലേ കേരളത്തിൽ മുന്നോട്ടുപോകാൻ കഴിയൂ എന്ന ചിന്ത കേരള കോൺഗ്രസിൽ ശക്തമാണ്. എൻഡിഎയിൽ ചേരാൻ പി ജെ ജോസഫിനും അനുയായികൾക്കുമുള്ള വൈക്ലബ്യം മാത്രമാണ് മാണി നേരിടുന്ന കടമ്പ. എന്നാൽ മകന് മന്ത്രിസ്ഥാനം ലഭിച്ചാൽ ജോസഫിനെ കൂടാതെതന്നെ കെ എം മാണി എൻഡിഎയിൽ ചേരും.

Read More >>