ടൂത്ത് ബ്രഷിന് പിന്നിലെ സത്യങ്ങൾ

ടൂത്ത് ബ്രഷിലെ കീടാണുക്കളില്‍ ഇ കോളിയും...

ടൂത്ത് ബ്രഷിന് പിന്നിലെ സത്യങ്ങൾ

ടൂത്ത് ബ്രഷിൽ കീടാണുക്കൾ ഒളിച്ചിരിച്ചിരിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. എന്നാൽ അതിൽ കക്കൂസ് മാലിന്യത്തിൽ കലർന്നിരിക്കുന്ന ഇ-കോളി എന്ന ബാക്ടീരിയയും ഉണ്ടെന്നു അറിയാമോ? ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പുറത്തുവിട്ടത്.

scientists-have-discovered-that-all-sorts-of-gross-things-live-on-your-toothbrush

എങ്കിലും ഭയപ്പെടേണ്ട കാര്യമില്ല. അപകടകരമാം വിധത്തിൽ ടൂത്ത് ബ്രഷിൽ ഇ-കോളി ഒളിച്ചിരിക്കില്ല. ഭക്ഷണ പദാർത്ഥങ്ങളുടെ, പ്രത്യേകിച്ച് മാംസാഹാരത്തിന്റെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ നിന്നും നീക്കം ചെയ്യുന്നത് ടൂത്ത് ബ്രഷിൽ അവശേഷിക്കുന്നതു

 കൊണ്ടാണിത്.


ആഴ്ചയിലൊരിക്കൽ ടൂത്ത് ബ്രഷ് ഉപ്പിട്ട ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുന്നത് നന്നായിരിക്കും.

damaged-toothbrush-15074950

പല്ലുകളിൽ കാണുന്ന ക്രീം പോലെയുള്ള മഞ്ഞപാട പ്ലേഗ് എന്ന സൂക്ഷ്മ ജീവിയാണ്. ഇതിനെ ഉരച്ചു മാറ്റുക എന്നുള്ളതാണ് ടൂത്ത് ബ്രഷിന്റെ ജോലി. ഉപയോഗശേഷം ടൂത്ത് ബ്രഷ് നന്നായി കഴുകിയില്ലെങ്കിൽ പ്ലേഗ് അടിഞ്ഞുകൂടുകയും, കാലക്രമേണ ടൂത്ത് ബ്രഷ് മഞ്ഞനിറമാകുകയും ചെയ്യും.

ശരിയായി ടൂത്ത് ബ്രഷ് ഉപയോഗിച്ചില്ലെങ്കിൽ കീടാണുക്കൾ മോണയിലേക്കും വായ്ക്കുള്ളിലേക്കും തള്ളപ്പെടും. പല്ലുകളിൽ ശരിയായ രീതിയിൽ വേണം ബ്രഷ് പ്രയോഗിക്കാൻ എന്നർത്ഥം.

ഈ സൂക്ഷ്മ ജീവികൾ എല്ലാം വായ്ക്കുള്ളിൽ തന്നെയാണ് മുമ്പും ഉണ്ടായിരുന്നത് എന്നുള്ളത് കൊണ്ട് ബ്രഷിംഗ് കാരണം പുതിയ രോഗാണുക്കളെ ഭയപ്പെടേണ്ടതില്ല. പക്ഷെ, മറ്റൊരാളുടെ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. സ്വന്തം ബ്രഷ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം.

ugly-truth-about-your-toothbrush-s5-photo-of-toothbrushes-in-bathroom

ക്ലോസറ്റിനരികിൽ ടൂത്ത് ബ്രഷ് വയ്ക്കരുത്.

കഴിവതും കുളിമുറികളിൽ ടൂത്ത് ബ്രഷ് സൂക്ഷിക്കാതിരിക്കുക. ഇനി അങ്ങനെയാണെങ്കിൽ തന്നെ ക്ലോസറ്റിൽ നിന്നും കഴിവതും ദൂരെ മാറ്റി വേണം ടൂത്ത് ബ്രഷ് വയ്ക്കാൻ.

ഫ്ലഷ് ചെയ്യുമ്പോൾ ക്ലോസറ്റിൽ നിന്നും ചെറിയ തോതിൽ അണുക്കൾ അന്തരീക്ഷത്തിലേക്ക് പരക്കുന്നുണ്ട്. ഈ അണുക്കളുമായി നിരന്തര സമ്പർക്കം ടൂത്ത് ബ്രഷിനെ രോഗവാഹകരാക്കും എന്ന് പറയേണ്ടതില്ലെല്ലോ.

_DSC0523_preview_featured

ടൂത്ത് ബ്രഷ് ഹോൾഡറിലുമുണ്ട് കാര്യം.

ശരിയായ വായു സഞ്ചാരം ലഭിക്കുന്നതും, ടൂത്ത് ബ്രഷിൽ നിന്നും ഇറ്റ് വീഴുന്ന വെള്ളം ഒഴുക്കി കളയുന്നതിനുമുള്ള സംവിധാനം ഹോൾഡറിലുണ്ടാകണം. കഴിവതും ചെറിയ വെയിൽ ലഭിക്കുന്ന സ്ഥാനത്ത് സ്ഥാപിക്കാൻ കഴിയുന്നതും നല്ലതാണ്.

ടൂത്ത് ബ്രഷ് കവർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

ടൂത്ത് ബ്രഷ് എപ്പോഴും നനവോടെ ഇരിക്കുന്നത് ബ്രഷിന്റെ ആയുസ്സ് കുറയ്ക്കും എന്നു മാത്രമല്ല, രോഗാണുക്കൾ പെരുകാനും ഇടയാക്കുന്നു.

ടൂത്ത് ബ്രഷ് എപ്പോഴും നേരെയായിരിക്കണം വയ്ക്കേണ്ടത്.

തല കുത്തനെയോ, വാഷ്ബേസിനരികിൽ ചരിഞ്ഞോ ടൂത്ത് ബ്രഷ് വയ്ക്കരുത്.

പല്ല് തേയ്ക്കുന്നതിന് മുമ്പ് മൗത്ത് വാഷ് ഉപയോഗിച്ചു വൃത്തിയാക്കുന്നത് ടൂത്ത് ബ്രഷിൽ അണുക്കൾ ഒളിച്ചിരിക്കുന്നത് തടയും.

3 മുതൽ 4 മാസം വരെയാണ് ഒരു ടൂത്ത് ബ്രഷ് ആരോഗ്യകരമായി ഉപയോഗിക്കാവുന്നത്.