മൂന്നാമതൊരാള്‍ ?

ചില കാരണങ്ങള്‍ പൊതുവായി പറയാമെങ്കിലും ഓരോ വിവാഹേതര ബന്ധങ്ങളുടെയും കാരണങ്ങളും ന്യായവാദങ്ങളും വ്യത്യസ്തമായിരിക്കും.

മൂന്നാമതൊരാള്‍ ?

വിവാഹേതര ബന്ധങ്ങള്‍ ഇന്ന് അധികം പുതുമയുണര്‍ത്തുന്ന ഒരു വാക്കല്ല. സ്മാര്‍ട്ട്‌ ഫോണും ഇന്റര്‍നെറ്റും വലയ്ക്കുള്ളില്‍ കുടുക്കിയ ജീവിതങ്ങളില്‍ ഇന്ന് ഇതൊരു പതിവ് സംഭവമായിരിക്കുന്നു. വിവാഹേതരബന്ധത്തിന്‍റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ അരങ്ങേറും വരെ ഒരു അസാധാരണമായ സാധാരണ സംഭവമായി ഇത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

വിവാഹേതര ബന്ധത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ അറിഞ്ഞെങ്കില്‍ മാത്രമേ അതിന്‍റെ ശരി തെറ്റുകളെ നിര്‍ണ്ണയിക്കുവാനും അതിനു പരിഹാരം കാണുവാനും സാധിക്കുകയുള്ളു. ഏതെങ്കിലും ചില കാരണങ്ങള്‍ പൊതുവായി പറയാമെങ്കിലും ഓരോ വിവാഹേതര ബന്ധങ്ങളുടെയും കാരണങ്ങളും ന്യായവാദങ്ങളും വ്യത്യസ്തമായിരിക്കും. അത്തരം കാരണങ്ങള്‍ കണ്ടെത്തിയുള്ള പരിഹാരശ്രമങ്ങളാണാവശ്യം. എങ്കിലും പൊതുവായ വിശകലനത്തില്‍ ഉറപ്പിച്ചു പറയാവുന്ന ഒന്നുണ്ട്- കുടുംബജീവിതത്തിന്ന് വിവാഹേതര ബന്ധവുമായി ചെറുതല്ലാത്ത ഒരു അടുപ്പമുണ്ട്.


വൈകാരിക ബന്ധത്തിലെ അകല്‍ച്ച


ശാരീകമായ കൂടിച്ചേരലിന് സമൂഹം നല്‍കുന്ന അനുമതി എന്നതില്‍ കവിഞ്ഞു, വിവാഹം രണ്ടു വൈകാരിക തലങ്ങളുടെ സംഗമം കൂടിയാകണം. ജീവിതത്തില്‍ പലപ്പോഴും, പരസ്പരം പറയാതെ മനസിലാക്കേണ്ടതായ സന്തോഷങ്ങളും സന്താപങ്ങളും പങ്കാളിയ്ക്കുണ്ട് എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. ജീവിതം പുതിയ അനുഭവങ്ങളില്‍ ഒരാളെ പക്വത വരുത്തുമ്പോള്‍, പങ്കാളിയുമായി വൈകാരികമായ അകല്‍ച്ച അനുഭവപ്പെടുന്നു.

കുടുംബജീവിതത്തിലെ താല്പര്യങ്ങള്‍ വിഭിന്നമാകുന്നത് നിസ്സാരമല്ല


ജീവിതത്തിന്‍റെ ആഘോഷങ്ങളില്‍ പങ്കാളിക്കള്‍ക്ക് ഉണ്ടാകുന്ന താല്പര്യങ്ങള്‍ വിഭിന്നമാകുന്നത്‌ ഉചിതമല്ല. സോഷ്യല്‍ ലൈഫ് ഇഷ്ടപ്പെടുന്ന ഭര്‍ത്താവും, കുടുംബത്തിലേക്ക് മാത്രം ഒതുങ്ങാന്‍ ആഗ്രഹിക്കുന്ന ഭാര്യയും ( തിരിച്ചുമാകാം ) ജീവിതത്തെ കാണുന്ന കാഴ്ചപാടില്‍ പോലുമുണ്ട് ഈ വ്യത്യസ്ഥത.

പല വീടുകളിലും ടി.വിയുടെ റിമോട്ട് കണ്ട്രോളിനുള്ള തര്‍ക്കം പോലും വിഭിന്നമായ താല്‍പര്യങ്ങളുടെ പ്രകടമായ ഉദ്ദാഹരണങ്ങളാണ്. അഡ്ജസ്റ്റ്‌മെന്റുകള്‍ വീട്ടില്‍ താത്കാലിക ശാന്തി നല്‍കും, പക്ഷെ മനസ്സ് അത് അംഗീകരിക്കണം എന്നില്ലെലോ.

ഭര്‍ത്താവ് കോളേജില്‍ ക്രിക്കറ്റ് കളിച്ചിരുന്ന കഥ പറയുമ്പോഴോ, നിങ്ങള്‍ക്ക് നിസ്സാരമെന്ന് തോന്നുന്ന കുറെ കാര്യങ്ങള്‍ ഭാര്യ ആവര്‍ത്തിച്ചു പറഞ്ഞുക്കൊണ്ടിരിക്കുമ്പോഴോ..അത് അവരുടെ സന്തോഷങ്ങളാണെന്ന് മനസിലാക്കുക..അതില്‍ കാപട്യമില്ലാതെ പങ്കു ചേരുക.

ആശയവിനിമയത്തിലെ തകരാറ്

13136964_ml

പ്രണയത്തിനും സ്നേഹത്തിനും ഭാഷ തടസ്സമാകില്ല എന്ന് പറയാറുണ്ട്‌. എന്നാല്‍ ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഭാഷ മാത്രം പോരാ..പൊതുവായ വിഷയങ്ങള്‍ ഉണ്ടാകണം.
"എനിക്കും അവള്‍ക്കും സംസാരിക്കുവാന്‍ പൊതുവായ വിശേഷങ്ങളും താല്പര്യങ്ങളുമുണ്ട്. വിവാഹജീവിതത്തില്‍ ഒരിക്കലും ഒന്നും സംസാരിക്കാനില്ലാത്ത അവസ്ഥയുണ്ടാകില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത് " നടന്‍ പ്രിത്വിരാജിന്‍റെ വാക്കുകളിലെ പക്വത സന്തോഷകരമായ ഒരു കുടുംബജീവിതത്തിനു അത്യന്താപേക്ഷികമാണ്.
വീട്ടിലെ വരവ്- ചെലവ് കണക്കും, പാചകം ചെയ്യാനുള്ള ലിസ്റ്റിനുമപ്പുറം സംസാരിക്കാന്‍ പലതുമുണ്ടാകണം..ആസ്വാദ്യകരമായ രീതിയില്‍!

ആരോഗ്യകരമായ ശാരീരികബന്ധം

പങ്കാളിയുടെ മാനസികതാല്പര്യങ്ങള്‍ മനസിലാക്കുന്നത്‌ പോലെ തന്നെ പ്രധാനമാണ് ശാരീരികമായ ആവശ്യങ്ങള്‍ മനസിലാക്കുന്നതും. പ്രണയപ്പൂര്‍വ്വം പെരുമാറുമ്പോള്‍ സമൂഹം എന്ത് ചിന്തിക്കുമെന്ന മാറ്റണമെന്നര്‍ത്ഥം.

ചുമതലകള്‍ ഏറ്റെടുക്കുന്നതിലുള്ള വ്യതിയാനം


കുടുംബത്തിന്‍റെ സാമ്പത്തിക പരാധീനതകള്‍ പുരുഷന്‍റെ ഉത്തരവാദിത്തമാണെന്നും, ഗൃഹപരിപാലനം സ്ത്രീയുടെ മാത്രം കടമയാണെന്നുമുള്ള കാഴ്ചപാട് മാറിയതോടെ, ബന്ധങ്ങളില്‍ ചുമതലകള്‍ നല്‍കുന്ന ബാന്ധവം മാറിയെന്നു വേണം നിരീക്ഷിക്കാന്‍. ഞാന്‍ ഇല്ലെങ്കിലും അവന്‍/ അവള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നുള്ള ചിന്ത നിങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാള്‍ക്ക് ഇടം നല്‍കുന്നു.

അധിക സ്വാര്‍ത്ഥ അപകടകാരിയാണ്


aid34412-728px-Hold-Hands-Step-8-Version-2

ഞാന്‍ എന്ന അഹംഭാവം പങ്കാളിയ്ക്ക് നിങ്ങളോട് അകല്‍ച്ച സൃഷ്ട്ടിക്കും എന്നുള്ളതിന് സംശയമില്ല. ഓരോ മനുഷ്യനും താന്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്ന തോന്നലാണ് ആഗ്രഹിക്കുക. ആ ചിന്ത പങ്കാളിയ്ക്ക് പകരാന്‍ കഴിഞ്ഞില്ലെങ്കില്‍, അവര്‍ അംഗീകരിക്കപ്പെടുന്ന ബന്ധങ്ങള്‍ തേടി പോകാനും, അവയില്‍ ന്യായം കണ്ടെത്താനും അവര്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്.
ഞാന്‍ നിനക്ക് വേണ്ടി ഇത് ചെയ്തു...ഞാന്‍ നിനക്ക് വേണ്ടി ആ ത്യാഗം ചെയ്തു.. തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിക്കതെയിരിക്കുക. പരസ്പരം മനസിലാക്കത്തിടത്ത് വാക്കുകള്‍ പ്രയോജനം ചെയ്യില്ല എന്ന് മാത്രമല്ല..കൂടുതല്‍ ദോഷകരമാകാനും സാധ്യതയേറെയാണ്.

എകാന്തയും ജീവിതത്തോടുള്ള മടുപ്പും

ജീവിതത്തില്‍ ഏകാന്തത അനുഭവപ്പെട്ടുതുടങ്ങിയെങ്കില്‍, ഒരു തിരിഞ്ഞുനോട്ടം എന്തുക്കൊണ്ടും ആവശ്യമാണ്. മുന്‍പ് കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ല..ഇന്ന് അങ്ങനെയെങ്കില്‍ മാറ്റങ്ങള്‍ തീര്‍ച്ചയായും രണ്ടു കൂട്ടരില്‍ നിന്നും ആവശ്യമുണ്ട്.

മുന്‍പ് സൂചിപ്പിച്ചത് പോലെ ചില കാരണങ്ങള്‍ പൊതുവായി പറയാമെങ്കിലും ഓരോ വിവാഹേതര ബന്ധങ്ങളുടെയും കാരണങ്ങളും ന്യായവാദങ്ങളും വ്യത്യസ്തമായിരിക്കും. ഇവിടെ തീരുമാനങ്ങള്‍ ജീവിതപങ്കാളികള്‍ മാത്രം കൈക്കൊള്ളേണ്ടതാണ്. ജീവിതം അവനവന്‍റെത് മാത്രമാകുമ്പോള്‍ തീരുമാനങ്ങളും അങ്ങനെയായിരിക്കണം. മറ്റുള്ളവര്‍ക്ക് വിശകലനം നടത്താനുള്ളതല്ല നിങ്ങളുടെ ദാമ്പത്യമെന്ന് തിരിച്ചറിയണം.