വിന്‍ഡീസിനെ കാത്ത് വീണ്ടും 'ഇന്നിംഗ്സ് തോല്‍വി'

ഒന്നാം ഇന്നിംഗ്സില്‍ 304 റൺസിന്റെ ഭീമന്‍ ലീഡ് വഴങ്ങിയ വെസ്റ്റ് ഇന്‍ഡീസ്, രണ്ടാം ഇന്നിംഗ്സിലും തകരുന്നു.

വിന്‍ഡീസിനെ കാത്ത് വീണ്ടും

കിങ്സ്റ്റൺ: ഒന്നാം ഇന്നിംഗ്സില്‍ 304 റൺസിന്റെ ഭീമന്‍ ലീഡ് വഴങ്ങിയ വെസ്റ്റ് ഇന്‍ഡീസ്, രണ്ടാം ഇന്നിംഗ്സിലും തകരുന്നു.

നാലാം ദിനത്തെ കളി മഴ കാരണം നേരത്തെ ഉപേക്ഷിച്ചത് കൊണ്ട് മാത്രമാണ് ഇന്നലെ മറ്റൊരു ഇന്നിംഗ്സ് തോല്‍വി സംഭവിക്കാതെയിരുന്നത്. ഇന്നലെ കളി അവസാനിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 15.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് എന്ന നിലയിലാണ്. അഞ്ചാം ദിവസമായ ഇന്ന് കളി തുടങ്ങുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് വീണ്ടും ഇന്ത്യയെ ബാറ്റിങ്ങിന് അയക്കണമെങ്കില്‍ 256  റണ്‍സ് കൂടി നേടണം.

രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ വിൻഡീസിന് ഓപ്പണര്‍മാരായ ചന്ദ്രിക, ബ്രാത്ത്വൈറ്റ്, ഡാരന്‍ ബ്രാവോ, സാമുവല്‍സ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

Read More >>