ഓണക്കാലം ആഘോഷമാക്കാന്‍ ഉണ്ണിക്കുട്ടന്റെ ജയില്‍ വിശേഷങ്ങള്‍; വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ ട്രെയിലര്‍ പുറത്തിറങ്ങി

ജനപ്രീയ നായകന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഓണക്കാലം ആഘോഷമാക്കാന്‍ ഉണ്ണിക്കുട്ടന്റെ ജയില്‍ വിശേഷങ്ങള്‍; വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ ട്രെയിലര്‍ പുറത്തിറങ്ങി

ജനപ്രീയ നായകന്‍ ദിലീപ് ഉണ്ണിക്കുട്ടന്‍ എന്നാ കേന്ദ്ര കഥാപാത്രത്തെ അവതരിപിക്കുന്ന  വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേദികയാണ് നായിക. 2002ൽ പുറത്തിറങ്ങിയ കുബേരനായിരുന്നു സുന്ദർദാസും ദിലീപും ഒന്നിച്ച അവസാന സിനിമ. വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖാ രാജനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

https://youtu.be/DHrVDohnvHc


സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, കൊച്ചുപ്രേമന്‍, കലാഭവന്‍ ഹനീഷ്, കലാഭവന്‍ റഹ്മാന്‍, അബുസലിം, ഗിന്നസ് പക്രു, പ്രദീപ് കോട്ടയം, കൈലേഷ്, നസീര്‍ സംക്രാന്തി, ധര്‍മജന്‍ ബൊള്‍ഗാട്ടി, ബൊള്‍ഗാട്ടി സുബ്രഹ്മണ്യന്‍, ലെന, തെസ്നിഖാന്‍, ഷഫീഖ് (അമര്‍ അക്ബര്‍ അന്തോണി ഫെയിം), കുമരകം രഘു, കണാരന്‍ ഹരീഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുധീര്‍, ഷറഫുദ്ദീന്‍, വീണാനായര്‍, പൗളി എന്നിവരും പ്രധാന താരങ്ങളാണ്

ശൃംഗാരവേലന് ശേഷം ദിലീപും വേദികയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കൂടാതെ റൺവേയ്ക്കുശേഷം ദിലീപ് ജയിൽപ്പുള്ളിയായി എത്തുന്ന ചിത്രം കൂടിയാണിത്. പൂർണമായും ഒരു കോമഡി ചിത്രമായിരിക്കും വെല്‍ക്കം ടു സെന്‍ട്രല്‍ ജയിൽ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.