വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തിരുവനന്തപുരത്ത്

ദിലീപിനെ നായകനാക്കി സുന്ദര്‍ദാസ് ഒരുക്കുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന്റെ ചിത്രീകരണം നാളെ മുതല്‍ വീണ്ടും തിരുവനന്തപുരത്ത് തുടങ്ങും.

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തിരുവനന്തപുരത്ത്

ദിലീപിനെ നായകനാക്കി സുന്ദര്‍ദാസ് ഒരുക്കുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന്റെ ചിത്രീകരണം നാളെ മുതല്‍ വീണ്ടും തിരുവനന്തപുരത്ത് തുടങ്ങും. ദിലീപും നായിക വേദികയും പങ്കെടുക്കുന്ന രണ്ട് ഗാനരംഗങ്ങളാണ് തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. നേരത്തെ ഈ ഗാനങ്ങള്‍ റഷ്യയില്‍ ചിത്രീകരിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ റഷ്യയില്‍ ചിത്രീകരണാനുമതി ലഭിക്കാത്തതിനാലാണ് അവസാന നിമിഷം ചിത്രീകരണം തലസ്ഥാനത്ത് പ്ലാന്‍ ചെയ്തത്.

എറണാകുളത്തും തിരുവനന്തപുരത്തുമായി രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ച വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന്റെ ചിത്രീകരണം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗാനചിത്രീകരണത്തോടെ പൂര്‍ത്തിയാകും. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ഈ ദിലീപ് ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് രചന നിര്‍വഹിക്കുന്നത്.

അഴകപ്പനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വൈശാഖാ റിലീസ് ഓണത്തിന് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തിയേറ്ററുകളിലെത്തിക്കും.