നാഡയ്ക്ക് എതിരെ വാഡ; നര്‍സിംഗിന്റെ ഒളിമ്പിക്സ് പങ്കാളിത്തം വീണ്ടും അനിശ്ചിതത്വത്തില്‍

റഷ്യന്‍ സംഘത്തിന്റ ആവശ്യപ്രകാരമാണ് വാഡ നര്‍സിംഗിനെതിരെ അപ്പീല്‍ നല്‍കിയതെന്നാണ് സൂചന.

നാഡയ്ക്ക് എതിരെ വാഡ; നര്‍സിംഗിന്റെ ഒളിമ്പിക്സ് പങ്കാളിത്തം വീണ്ടും അനിശ്ചിതത്വത്തില്‍

റിയോ: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന്‍റെ ഒളിമ്പിക്സ് പങ്കാളിത്തം വീണ്ടും അനിശ്ചിതത്വത്തില്‍. നര്‍സിംഗിനെ കുറ്റവിമുക്തനാക്കിയ നാഡ നടപടിക്ക് എതിരെ ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി രംഗത്തെത്തിയാതോടെയാണ്  നര്‍സിംഗിന്‍റെ ഭാവി തുലാസിലായിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 25 നാണ് ഉത്തേജകമരുന്ന് പരിശോധനയില്‍ നര്‍സിംഗ് പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. എന്നാല്‍ താന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന നര്‍സിംഗിന്റെ വാദം അംഗീകരിച്ച നാഡ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു.


നര്‍സിംഗിനെ കുറ്റവിമുക്തനാക്കിയ നാഡ നടപടിക്ക് എതിരെ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയില്‍  വാഡ അപ്പീല്‍ നല്‍കി കഴിഞ്ഞു. തുടര്‍ന്ന്, കോടതിയുടെ മുന്‍പാകെ വ്യാഴാഴ്ച നേരിട്ട് ഹാജരാകാന്‍ നര്‍സിംഗിന് നിര്‍ദേശവും നല്‍കി. വെള്ളിയാഴ്ചയാണ് നര്‍സിംഗിന്റെ മത്സരമെന്നിരിക്കെ  ഹാജരാകാന്‍ കൂടുതല്‍ സമയം അദ്ദേഹം ചോദിച്ചേക്കാം. അതെ സമയം, വാഡയുടെ അപ്പീല്‍ കോടതി അംഗീകരിച്ചാല്‍ നര്‍സിംഗിന് നാലു വര്‍ഷം വരെ വിലക്ക് നേരിട്ടേണ്ടി വരും.

റഷ്യന്‍ സംഘത്തിന്റ ആവശ്യപ്രകാരമാണ് വാഡ നര്‍സിംഗിനെതിരെ അപ്പീല്‍ നല്‍കിയതെന്നാണ് സൂചന.

Read More >>