വിവി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

ശ്വാസകോശ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വിവി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

കോഴിക്കോട്: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുതിര്‍ന്ന നേതാവുമായ വിവി ദക്ഷിണാമൂര്‍ത്തി(81) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ശ്വാസകോശ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദേശാഭിമാനി മുന്‍ പത്രാധിപരായിരുന്നു. ദീര്‍ഘകാലം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ ദക്ഷിണാമൂര്‍ത്തി പേരാമ്പ്രയില്‍ നിന്നും (1965, 67, 80) കേരള നിയമസഭയിലെത്തി. സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു.


1980-82 കാലത്ത് സിപിഐ(എം) നിയമസഭാ വിപ്പായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായി പ്രവര്ത്തിച്ചിരുന്നു.

1934 ല്‍ ജനിച്ച ദക്ഷിണാമൂര്‍ത്തി കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് പാലേരി സ്വദേശിയാണ്. റിട്ട. അധ്യാപിക ടിഎം നളിനിയാണ് ഭാര്യ. മക്കള്‍: മിനി (അധ്യാപിക, മാനിപുരം എയുപി സ്‌കൂള്‍), അജയകുമാര്‍ (അധ്യാപകന്‍, വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം പോളിടെക്നിക്), ആര്‍ പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍).