മാണിയുടെ തൊണ്ടയിലെ ലഡ്ഡു; മാണിയെ പരിഹസിച്ച് ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

കേരള നിയമസഭയില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയ മാണിയുടെ ബഡ്ജറ്റ് അവതരണവും അതിന് ശേഷം നടന്ന ലഡു വിതരണവും ഒപ്പം പ്രത്യേക ബ്ലോക്ക് എന്ന മാണിയുടെ തീരുമാനവും ബലറാമിന്‍റെ പോസ്റ്റിന് വിഷയമാകുന്നു

മാണിയുടെ തൊണ്ടയിലെ ലഡ്ഡു; മാണിയെ പരിഹസിച്ച് ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

കോട്ടയം: കെ എം മാണിക്കെതിരെ ഫേസ് ബുക്കിൽ വി ടി ബലറാം എംഎൽഎയുടെ പരിഹാസം. "ഏതായാലും തൊണ്ടയിൽ ഒരു ലഡുവിന്റെ കഷ്ണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം എനിക്കുണ്ട്‌ സാറേ" എന്നാണ് ബൽറാമിന്റെ  ഫേസ്ബുക്ക് പോസ്റ്റ്‌.

കേരള കോണ്‍ഗ്രസ് (എം) ചരൽക്കുന്ന് യോഗത്തില്‍ കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇനി മാണിയുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചതിന് തൊട്ടു പിന്നാലെയാണ് ബലറാമിന്‍റെ വിമര്‍ശനം.


ബജറ്റു രഹസ്യങ്ങൾ കച്ചവടം ചെയ്തുവെന്ന് ആരോപിച്ച് കെ എം മാണിയുടെ ബജറ്റ് അവതരണം 2015ൽ പ്രതിപക്ഷം തടഞ്ഞിരുന്നു. പ്രതിബന്ധങ്ങൾ തരണം ചെയ്ത് സഭയിൽ മാണി ബജറ്റ് വായിക്കുകയും തുടർന്ന് ഭരണപക്ഷം ലഡ്ഡു വിതരണം നടത്തി ആഘോഷിക്കുകയും ചെയ്തു. എന്നാൽ വി ഡി സതീശൻ, ടി എൻ പ്രതാപൻ, വി ടി ബലറാം എന്നിവർ ഇതിലൊന്നും സഭ ബഹിഷ്കരിച്ച് മാണിയോടുളള എതിർപ്പു പ്രകടിപ്പിച്ചു.

തന്റെ തൊണ്ടയിൽ ലഡുവിന്റെ കഷണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം തനിക്കുണ്ടെന്നാണ് ബൽറാം തുറന്നടിക്കുന്നത്. അന്ന് തങ്ങളുടെ എതിർപ്പ് വക വെയ്ക്കാതെ മാണിയ്ക്കു പിന്നിൽ പാറ പോലെ ഉറച്ചു നിന്ന കോൺഗ്രസ് നേതൃത്വവും മുഖ്യമന്ത്രിയുമൊക്കെ ബൽറാമിന്റെ പരിഹാസത്തിന്റെ പരിധിയിൽ വരുന്നുണ്ട്.

Read More >>