മുതിര്‍ന്ന കെഎസ്‌യു നേതാക്കളും ഗ്രൂപ്പ് മാനേജര്‍മാരും പുനഃസംഘടനയെ അട്ടിമറിക്കുന്നുവെന്ന് വിടി ബല്‍റാം എംഎല്‍എ

സംഘടനയുടെ ഗുണത്തിനായി പല നേതാക്കളും സ്ഥാനമൊഴിയാനും പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കാനും തയ്യാറെടുക്കുന്നുണ്ടെങ്കിലും ഈ നീക്കത്തെ അട്ടിമറിക്കുന്ന തരത്തിലാണ് ഗ്രൂപ്പ് നേതാക്കന്മാര്‍ കൂടിയായ സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റും സ്വീകരിക്കുന്ന സമീപനമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

മുതിര്‍ന്ന കെഎസ്‌യു നേതാക്കളും ഗ്രൂപ്പ് മാനേജര്‍മാരും പുനഃസംഘടനയെ അട്ടിമറിക്കുന്നുവെന്ന് വിടി ബല്‍റാം എംഎല്‍എ

മുതിര്‍ന്ന കെഎസ്‌യു നേതാക്കളും ഗ്രൂപ്പ് മാനേജര്‍മാരും പുനഃസംഘടനയെ അട്ടിമറിക്കുകയാണെന്ന് വി.ടി.ബല്‍റാം എംഎല്‍എ. 27 വയസാണ് കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധിയെങ്കിലും പലരും മുപ്പത് പിന്നിട്ടവരാണെന്നും ബല്‍റാം ആരോപിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

സംഘടനയുടെ ഗുണത്തിനായി പല നേതാക്കളും സ്ഥാനമൊഴിയാനും പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കാനും തയ്യാറെടുക്കുന്നുണ്ടെങ്കിലും ഈ നീക്കത്തെ അട്ടിമറിക്കുന്ന തരത്തിലാണ് ഗ്രൂപ്പ് നേതാക്കന്മാര്‍ കൂടിയായ സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റും സ്വീകരിക്കുന്ന സമീപനമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

സമഗ്രമായ പുനഃസംഘടനക്ക് വഴിയൊരുക്കാതെയാണ് ഇവരുടെ പ്രവര്‍ത്തനം. നിലവിലെ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാക്കി മാറ്റി കെഎസ്‌യു നേതാക്കളെ നിയന്ത്രിക്കുന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടുകയാണ്- ബല്‍റാം പറയുന്നു.

Read More >>