സിപിഐ- സിപിഐ(എം) പോരു തുടരുന്നതിനിടെ എറണാകുളത്ത് സിപിഐ വേദിയില്‍ വിഎസ് എത്തി; പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സുരേഷിനെയും വിഎസ് സന്ദര്‍ശിച്ചു

ഇതിനിടെ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഇടക്കൊച്ചി സ്വദേശിയായ ബസ് ഡ്രൈവര്‍ സുരേഷിനെ കാണാന്‍ വിഎസ് എത്തി. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുരേഷിനെ കണ്ടു വിവരങ്ങള്‍ ആരാഞ്ഞ വിഎസ് കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

സിപിഐ- സിപിഐ(എം) പോരു തുടരുന്നതിനിടെ എറണാകുളത്ത് സിപിഐ വേദിയില്‍ വിഎസ് എത്തി; പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സുരേഷിനെയും വിഎസ് സന്ദര്‍ശിച്ചു

അണികളെ അടര്‍ത്തിയെടുക്കുന്നതു സംബന്ധിച്ച് ഉയര്‍ന്നുവന്നിരിക്കുന്ന സിപിഐ- സിപിഐ(എം) പോരിടിനിടയില്‍ സിപിഐ(എം) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ സിപിഐ വേദിയിലെത്തി. ഇരുപാര്‍ട്ടികള്‍ തമ്മില്‍ സമരം നിലനില്‍ക്കുന്ന എറണാകുളം ജില്ലയിലെ പരിപാടിയില്‍ തന്നെയാണ് വിഎസ് പങ്കെടുത്തത്. എറണാകുളം ടൗണ്‍ ഹാളില്‍ സിപിഐയുടെ യുവജനവിഭാഗമായ എഐവൈഎഫിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ സംഘടിപ്പിച്ച ഫാസിസ്റ്റ്‌വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു വിഎസ് എത്തിയത്.


ഇതിനിടെ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഇടക്കൊച്ചി സ്വദേശിയായ ബസ് ഡ്രൈവര്‍ സുരേഷിനെ കാണാന്‍ വിഎസ് എത്തി. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുരേഷിനെ കണ്ടു വിവരങ്ങള്‍ ആരാഞ്ഞ വിഎസ് കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സുരേഷിനു നഷ്ടപരിഹാരം കൊടുക്കണമെന്നും വിഎസ് പറഞ്ഞു. സംഭവത്തില്‍ സുരേഷിന്റെ ഭാര്യ മിനി മുമ്പ് മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കിയിരുന്നു.

സിപിഎമ്മിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന സിപിഐയുടെ വേദിയില്‍ വി.എസ് എത്തിയതും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം വഹിക്കുന്നതിനിടെ നടന്ന പോലീസ് അക്രമത്തിനിരയായ ആളെ കാണാന്‍ പോയതും സിപിഐ(എം)ല്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. വിഎസിനൊപ്പം എറണാകുളം ജില്ലയിലെ സിപിഐ(എം) നേതാക്കളാരും ഉണ്ടായിരുന്നില്ല. എന്നാല്‍ മുവാറ്റുപുഴ എംഎല്‍എയായ സിപിഐയിലെ എല്‍ദോ ഏബ്രഹാം വിഎസിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ സിപിഎമ്മില്‍നിന്നു പുറത്തുപോയി സിപിഐയില്‍ ചേര്‍ന്ന വിഒ ജോണി അടക്കമുള്ളവര്‍ ആശുപത്രിയില്‍ വിഎസിനെ സ്വീകരിക്കാനുണ്ടായിരുന്നു.

Read More >>