വോയ്‌സസ് ഫ്രം ദ റൂയിന്‍സ്; കാന്ധമാലിന്റെ കഥ നിങ്ങളറിയണം

കാന്ധമാല്‍ വര്‍ഗീയ കലാപത്തിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തി 4000ത്തില്‍ അധികം ടിഷര്‍ട്ടുകള്‍ സ്വന്തം ചിലവില്‍ ഉണ്ടാക്കി രാജ്യമാകെ വിതരണം ചെയ്ത് വ്യക്തിയാണ് കെപി ശശി

വോയ്‌സസ് ഫ്രം ദ റൂയിന്‍സ്; കാന്ധമാലിന്റെ കഥ നിങ്ങളറിയണം

കാന്ധമാല്‍ വര്‍ഗീയ കലാപത്തിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തി 4000ത്തില്‍ അധികം ടിഷര്‍ട്ടുകള്‍ സ്വന്തം ചിലവില്‍ ഉണ്ടാക്കി രാജ്യമാകെ വിതരണം ചെയ്ത്  വ്യക്തിയാണ്  കെപി ശശി. 2008 മുതല്‍   കാന്ധമാലിലെ സജീവ സാനിധ്യമായ ശശി കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് കെ ദാമോദരന്‍റെ മകന്‍ കൂടിയാണ്. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ പ്രശസ്തനായ ശശി സാമൂഹിക പ്രതിബദ്ധത നിറഞ്ഞു നില്‍ക്കുന്ന ചില ചിത്രങ്ങളുടെ പിന്നണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാന്ധമാല്‍ വര്‍ഗീയ കലാപത്തെ ആസ്പദമാക്കി അദ്ദേഹമെടുത്ത ഡോകുമെന്ററി ചിത്രമാണ് വോയ്‌സസ് ഫ്രം ദ റൂയിന്‍സ്   (

"Voices from the Ruins- Kandhamal in search of justice").

പ്രദേശ വാസികളുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ച് 2009ലാണ് ശശി ആദ്യമായി കാന്ധമാലില്‍ എത്തുന്നത്. കലാപത്തില്‍ മുറിവേറ്റവര്‍ക്കൊപ്പം അദ്ദേഹം ചിലവിട്ട 5 ദിവസങ്ങള്‍, അന്ന് അവര്‍ അദ്ദേഹതിനും അദ്ദേഹം അവര്‍ക്കും പറഞ്ഞും പകര്‍ന്നും കൊടുത്ത കാര്യങ്ങള്‍, ഇതില്‍ നിന്നുമെല്ലാമാണ് ഈ ചിത്രം ജനിച്ചത്.

https://youtu.be/LWew4lOKmHM

സാമൂഹികമായി ഏറെ പ്രാധാന്യമുള്ള ഒരു വിഷയത്തെ പറ്റി സംസാരിക്കുന്ന 94 മിനിറ്റ് ദൈര്‍ഖ്യമുള്ള ഈ ചിത്രം പുറത്തിറങ്ങിയപ്പോള്‍ സംവിധായകനെ വരവേറ്റത് ആരാധകരും കൊടി തോരണങ്ങളും ചാനല്‍ ചര്‍ച്ചകളുമല്ല മറിച്ച് കടവും ബാധ്യതയും അവഗണയുമാണ്‌. പ്രസക്തമായ ഒരു വിഷയത്തെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രത്തെ ലോക സിനിമയുടെ ശ്രദ്ധയില്‍ കൊണ്ട് വരേണ്ടത് നമ്മുടെ കടമയാണ്.

എന്താണ് വോയ്‌സസ് ഫ്രം ദ റൂയിന്‍സ്

ഒറീസയുടെ പിതാവ് എന്ന് അറിയപ്പെടുന്ന മധുസൂദനന്‍ ദാസ്‌ നയിച്ച സാമൂഹിക പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 1936ലാണ് ഒറീസ രൂപികരിക്കപ്പെടുന്നത്. ക്രിസ്തു മതത്തിലേക്ക് സ്വയം പരിവര്‍ത്തനം ചെയ്ത ദാസ് ഒറീസയിലെ അറിയപ്പെടുന്നയൊരു സാമൂഹിക പരിഷ്ക്കര്‍ത്താവ് കൂടിയായിരുന്നു. ഒറീസയിലെ കാന്ധമാല്‍ ജില്ലയിലുള്ള ഭൂരിഭാഗം ആദിവാസികളും ദളിതരും ക്രൈസ്തവരാണ്.

voice of the ruin

1960 മുതല്‍ ഇവര്‍ക്ക് എതിരെയുള്ള ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  2008ല്‍ നടന്ന 350ത്തില്‍ അധികം പള്ളികളും 6,500ല്‍ അധികം വീടുകളും തകര്‍ത്ത കലാപത്തില്‍ നൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  ഇതേ കലാപത്തില്‍ നാല്‍പത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. ദളിതരും ആദിവാസികളും ക്രൂരമായി പീഡിപ്പിക്കപ്പെട്ട കലാപങ്ങളുടെ ബാക്കി പത്രമായി ഇപ്പോള്‍ അവശേഷിക്കുന്നത് പരിഹാരം കിട്ടാത്ത  കുറെ പ്രശ്നങ്ങളും പരാതികളും പരാധീനതകളുമാണ്. ഈ കഥയാണ്‌ കെപി ശശിയുടെ Voices from the Ruins- Kandhamal in search of justice പറയുന്നത്.

സംവിധായകന് പറയാനുള്ളത്

"കന്തമാലിന്റെ ഫസ്റ്റ് വിഷ്വല്‍ എക്‌സ്പീരിയന്‍സിലൂടെ കടന്നുപോയപ്പോള്‍തന്നെ  ഇതേക്കുറിച്ച് ഗൗരവമായ ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന് ഞാനും ശരത്തും (പ്രമുഖ ഡോക്യുമെന്ററി മെയ്ക്കര്‍) തീരുമാനത്തിലെത്തി. തുടര്‍ന്ന് ശരത് എല്ലാം ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങിയിരുന്നു.അക്രമത്തിന്റെ ശേഷിക്കുന്ന നിരവധി കാഴ്ചകളിലൂടെ പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരും യാത്ര ചെയ്തു.

ഭയംമൂലം ഉള്‍വലിഞ്ഞുപോയ നിസ്സഹായരായ മനുഷ്യരെയാണ് അവിടെയൊക്കെയും കണ്ടിരുന്നത്. ചോദിക്കുമ്പോള്‍ ഒന്നും പറയാതെ വീട്ടിനകത്തേക്ക് ഓടിപ്പോകുന്നവര്‍. ദയനീയമായ നോട്ടങ്ങള്‍ എവിടേക്കോ ഉറപ്പിച്ചുനിര്‍ത്തിയപോലെ സ്ത്രീകളും കുട്ടികളും, ഇവരില്‍ നിന്നുമാണ് ഈ ചിത്രം ജനിക്കുന്നത്"

സഹായം

ഏറെ ചര്‍ച്ച ചെയ്യപ്പെടെണ്ട ഒരു വിഷയമാണ് ഈ ചിത്രം പറയുന്നത്. പക്ഷെ 3,00,000 ലക്ഷം രൂപയോളം ബാധ്യതയാണ് ചിത്രത്തിന്റെ ഇപ്പോഴത്തെ സമ്പത്ത്. ഈ അവസ്ഥയില്‍ നിന്നും കരകയറാന്‍ വേണ്ടിയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്ലവരായ സിനിമ പ്രേമികളുടെ സഹായം തേടുന്നത്. ചിത്രത്തിനുള്ള ബാധ്യതകള്‍ തീരത്ത് ഇതിനെ ദേശീയ തലത്തില്‍ ഒരു ചര്‍ച്ച വിഷയമാക്കി മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത്.

d283ff923158d542468b63f3ce25db3f1f4b77c2

കാന്ധമാലിനിലെ ക്രൈസ്തവര്‍ അനുഭവിച്ച കഷ്ടപാടുകളും ബുദ്ധിമുട്ടുകളും പുറം ലോകം അറിഞ്ഞിട്ടില്ല. സത്യം മൂടിവയ്ക്കപ്പെടുകയും നുണ കഥകള്‍ പ്രച്ചരിക്കുകയും ചെയ്തു. ഇവിടെ നടന്നതിന്റെ എല്ലാം നേര്‍ കാഴ്ചയാണ് ഈ ചിത്രം. അവിടെ എന്ത് നടന്നു എന്ന് ലോകമറിയണം എന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും ഈ ചിത്രം കാണണം, പ്രോത്സാഹിപ്പിക്കണം.

https://youtu.be/cNWIY-V2XkM

കാന്ധമാല്‍ ജില്ലയിലെ ആദിവാസികളും ദളിതരും പരിവര്‍ത്തിത ക്രൈസ്തവരും നേരിടുന്ന ആക്രമണങ്ങളുടേയും പീഡനങ്ങളുടേയും നേര്‍ക്കാഴ്ചയാണ് ഈ ചിത്രം.  സംഘപരിവാര്‍ ശക്തികളുടെ ആക്രമണോത്സുകത അരങ്ങ് തകര്‍ക്കുന്നതിന്റെ ഭീകരമായ അനുഭവങ്ങളാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. ജാതിമത വിദ്വേഷവും അതിന്റെ അടിസ്ഥാനത്തിലുള്ള അസഹിഷ്ണുതയും രൂക്ഷമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ഡോക്യുമെന്ററിയുടെ സന്ദേശം എല്ലാ ജനാധിപത്യ പുരോഗമന വാദികളുടേയും ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ട്.

മുഖ്യധാരാ ഡോക്യുമെന്ററി നിര്‍മ്മാതാക്കളൊക്കെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സ്തുതി പാഠകരും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അവതാരകരുമായി മാറുമ്പോള്‍ നമ്മള്‍ ഈ ചിത്രത്തിന്റെ വ്യക്താക്കളായി മാറണം. നമ്മളിലൂടെ മറ്റുള്ളവര്‍ ഈ ചിത്രം കാണണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക