രാജ്യത്തെ തൊട്ടാല്‍ അരമണിക്കൂര്‍ കഴിയുമ്പോള്‍ ഐഎസ് ഭൂമുഖത്ത് കാണില്ല; തങ്ങളുടെ അടുത്തലക്ഷ്യം റഷ്യയാണെന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണിക്ക് പുടിന്റെ മറുപടി

കഴിഞ്ഞ ദിവസമാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ അടുത്ത ലക്ഷ്യം റഷ്യയായിരിക്കും എന്ന മുന്നറിയിപ്പുമായി പുതിയ വീഡിയോ പുറത്തിറങ്ങിയത്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വീട്ടില്‍ കയറി വധിക്കുമെന്നാണ് ഇതിലെ മുന്നറിയിപ്പ്.

രാജ്യത്തെ തൊട്ടാല്‍ അരമണിക്കൂര്‍ കഴിയുമ്പോള്‍ ഐഎസ് ഭൂമുഖത്ത് കാണില്ല; തങ്ങളുടെ അടുത്തലക്ഷ്യം റഷ്യയാണെന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണിക്ക് പുടിന്റെ മറുപടി

തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയാണെന്ന ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മറുപടി. രാജ്യത്തെ തൊട്ടാല്‍ 30 മിനിറ്റിനുള്ളില്‍ ഐഎസിനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുമെന്നാണ് പുടിന്‍ മുന്നറിയിപ്പ് നല്‍കിയത്. ഐഎസിന്റെ ഇത്തരം ഭീഷണികൊണ്ട് റഷ്യ ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ അടുത്ത ലക്ഷ്യം റഷ്യയായിരിക്കും എന്ന മുന്നറിയിപ്പുമായി പുതിയ വീഡിയോ പുറത്തിറങ്ങിയത്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വീട്ടില്‍ കയറി വധിക്കുമെന്നാണ് ഇതിലെ മുന്നറിയിപ്പ്. ഒമ്പത് മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.


മരുഭൂമിയിലൂടെ ഡ്രൈവു ചെയ്യുന്ന ഭീകരനാണ് കാമറയെ നോക്കി സംസാരിച്ച് സന്ദേശം നല്‍കുന്നത്. എന്നാല്‍, എന്തുകൊണ്ട് റഷ്യയെയോ പുടിനെയോ ലക്ഷ്യമിടുന്നു എന്നു വീഡിയോയില്‍ ഒരിടത്തും വ്യക്തമാക്കുന്നില്ല. സായുധരായ ഭീകരര്‍ ടെന്റുകളെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.

ഇതിനിടെ, ഐഎസിന്റെ പ്രചാരണ മാസികയായ ദാബിഖ് പുറത്തിറങ്ങിയിട്ടുണ്ട്. ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങളാണ് ഈ ലക്കത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.